റ​യാ​ൻ ബ്ര​സ്റ്റ​റി​ന് ഹാ​ട്രി​ക്; യു​എ​സി​നെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് സെ​മി​യി​ൽ
Saturday, October 21, 2017 9:36 AM IST
മ​ഡ്ഗാ​വ്: റയാ​ൻ ബ്ര​സ്റ്റ​റി​ന്‍റെ ഹാ​ട്രി​ക്കി​ൽ അ​മേ​രി​ക്ക​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 17 ലോ​ക​ക​പ്പ് സെ​മി​യി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് കു​ട്ടി​ക​ൾ യു​എ​സി​നെ മു​ക്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ ഇം​ഗ്ല​ണ്ടി​ന് ര​ണ്ടു ഗോ​ളി​ന്‍റെ ലീ​ഡ് ന​ൽ​കി​യ ബ്ര​സ്റ്റ​ർ അ​വ​സാ​ന വി​സി​ലി​നു തൊ​ട്ടു​മു​മ്പ് പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഹാ​ട്രി​ക് തി​ക​ച്ചു. മോ​ർ​ഗ​ൻ ഗി​ബ്സ് വൈ​റ്റാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ നാ​ലാം ഗോ​ളി​ന്‍റെ അ​വ​കാ​ശി. യു​എ​സി​നാ​യി ജോ​ഷ് സ​ർ‌​ജ​ന്‍റ് ആ​ശ്വാ​സ ഗോ​ൾ നേ​ടി. ക​ളി​യു​ടെ 72 ാം മി​നി​റ്റി​ലാ​യി​രു​ന്നു സ​ർ​ജ​ന്‍റ് ഇം​ഗ്ലീ​ഷ് വ​ല​ച​ലി​പ്പി​ച്ച​ത്.

തോ​ൽ​വി ഉ​റ​പ്പാ​യ​തോ​ടെ ബോ​ക്സി​ൽ യു​എ​സ് ന​ട​ത്തി​യ കൈ​യാ​ങ്ക​ളി​യാ​ണ് പെ​നാ​ൽ​റ്റി​യി​ൽ ക​ലാ​ശി​ച്ച​ത്. യു​എ​സ് താ​രം സെ​ർ​ജി​നോ ഡ​സ്റ്റ് മാ​ച്ചിം​ഗ് ഓ​ഡ​ർ​വാ​ങ്ങി പു​റ​ത്തു​പോ​കു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ഫു​ട്ബോ​ളി​ന്‍റെ മാ​ന്ത്രി​ക​വ​ശ്യ​ത പു​റ​ത്തെ​ടു​ത്ത ഇം​ഗ്ലീ​ഷ് കു​ട്ടി​ക​ൾ യു​എ​സി​നെ നി​ഷ്പ്ര​ഭ​രാ​ക്കി​യാ​ണ് അ​വ​സാ​ന നാ​ലി​ലൊ​ന്നാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.