ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Saturday, October 21, 2017 10:12 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് ഈ​ങ്ങാ​പ്പു​ഴ പു​ലി​മ​ല​യി​ൽ പി.​പി.​ര​ജീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ജീ​ഷി​ന്‍റെ ഭാ​ര്യ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി അ​നി​ത ജോ​സ​ഫി​ന്‍റെ (34) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് അ​റ​സ്റ്റ്. അ​നി​ത​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ദേ​വ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് അ​നി​ത​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ ഉ​ദ​യ​ഗി​രി ശാ​ന്തി​പു ര​ത്തെ ച​വ​രം​പ്ലാ​ക്ക​ൽ ജോ​സ്-​ലി​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ അ​നി​ത ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ(​എ​യിം​സ്) സ്റ്റാ​ഫ് ന​ഴ്സ് ആ​യി​രു​ന്നു. പ​ത്തു വ​ർ​ഷ​മാ​യി എ​യിം​സി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​ണ്.

മാ​താ​പി​താ​ക്ക​ൾ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം ദേ​വ​ലി ദേ​വ് അ​പ്പാ​ർ​ട്ട്മെ​ന്‍റ് ജി​എ​ട്ടി​ലാ യി​രു​ന്നു താ​മ​സം. ഭ​ർ​ത്താ​വ് ര​ജീ​ഷ് മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഒ​രു മാ​സം മു​ന്പ് അ​നി​ത അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്നി​രു​ന്നു. തു​ട​ർ​ന്ന് പി​താ​വി​നെ​യും കൂ​ട്ടി​യാ​ണ് ജോ​ലി​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.