മുടിമുറിക്കൽ: സൈനികരെ മർദിച്ച 18 പേർ പിടിയിൽ
Sunday, October 22, 2017 3:06 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു കാ​​​​ഷ്മീ​​​​രി​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ സ്ത്രീ​​​​ക​​​​ളു​​​​ടെ മു​​​​ടി​​​​മു​​​​റി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് സൈ​​​​നി​​​​ക​​​​രെ കൈ​​​​യേ​​​​റ്റം ചെ​​​​യ്ത സം​​​​ഭ​​​​വ​​​​ത്തി​​​​ൽ 18 പേ​​​​രെ പോ​​​​ലീ​​​​സ് പി​​​​ടി​​​​കൂ​​​​ടി. സൈ​​​​നി​​​​ക​​​​രെ കൊ​​​​ള്ള​​​​യ​​​​ടി​​​​ച്ചു കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യ എ​​​​ടി​​​​എം കാ​​​​ർ​​​​ഡു​​​​ക​​​​ൾ, മൊ​​​​ബൈ​​​​ൽ ഫോ​​​​ണു​​​​ക​​​​ൾ, പ​​​​ണം എ​​​​ന്നി​​​​വ ഇ​​​​വ​​​​രി​​​​ൽ​​​​ നി​​​​ന്നു ക​​​​ണ്ടെ​​​​ടു​​​​ത്തു.​

ഒ​​​​ക്ടോ​​​​ബ​​​​ർ 18നാ​​​​ണ് മൂ​​​​ന്ന് സൈ​​​​നി​​​​ക​​​​രെ യു​​​​വാ​​​​ക്ക​​​​ൾ സം​​​​ഘം ചേ​​​​ർ​​​​ന്നു മ​​​​ർ​​​​ദി​​​​ച്ച് അ​​​​വ​​​​ശ​​​​രാ​​​​ക്കി​​​​യ​​​​ത്. പോ​​​​ലീ​​​​സ് എ​​​​ത്തി​​​​യാ​​​​ണ് സൈ​​​​നി​​​​ക​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ച​​​​ത്. കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ സ്ത്രീ​​​ക​​​ളു​​​ടെ മു​​​​ടി സൈ​​​​നി​​​​ക​​​​ർ മു​​​​റി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യി​​​​ലൂ​​​​ടെ വ്യാ​​​​ജ പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം.

ഷീ​​​​റി മാ​​​​ർ​​​​ക്ക​​​​റ്റി​​​​നു സ​​​​മീ​​​​പം സൈ​​​​നി​​​​ക​​​​രെ ആ​​​​ക്ര​​​​മി​​​​ക്കാ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ട്ട​​​​തു ബി​​​​ലാ​​​​ൽ എ​​​ന്ന യു​​​വാ​​​വാ​​​ണെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. സ്ത്രീ​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌​​​​വ​​​​ര​​​​യി​​​​ലെ സ​​​​മാ​​​​ധാ​​​​ന അ​​​​ന്ത​​​​രീ​​​​ക്ഷം താ​​​​റു​​​​മാ​​​​റാ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​വ​​​​രു​​​​ടെ ല​​​​ക്ഷ്യം.