ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; യു​വാ​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു
Saturday, October 21, 2017 9:15 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ യു​വാ​വ് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വെ​ട്ടി​നു​റു​ക്കി ഫ്രി​ഡ്ജി​ൽ ഒ​ളി​പ്പി​ച്ചു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ബ​ദാ​ൽ മ​ണ്ഡ​ൽ അ​റ​സ്റ്റി​ലാ​യി. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ലാ​യി​രു​ന്നു സം​ഭ​വം. വി​പി​ൻ ജോ​ഷി​യെ​ന്ന യു​വാ​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ണ്ഡ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി വി​പി​ൻ ജോ​ഷി​ക്ക് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. മ​ണ്ഡ​ലും വി​പി​നും റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ്.

ക​ഴി​ഞ്ഞ ഒ​മ്പ​താം തീ​യ​തി​മു​ത​ൽ വി​പി​ൻ ജോ​ഷി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഏ​ഴു ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ 18 ാം തീ​യ​തി ഒ​ഡീ​ഷ​യി​ലെ റൂ​ർ​ക്ക​ല​യി​ൽ​നി​ന്നും മ​ണ്ഡ​ൽ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു.

ഭാ​ര്യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു മ​ന​സി​ലാ​യ​തോ​ടെ​യാ​ണ് ജോ​ഷി​യെ കൊ​ല​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് മ​ണ്ഡ​ൽ‌ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്നും സ്വ​ന്ത​മാ​ക്കി​യ ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് ജോ​ഷി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം മ​ണ്ഡ​ൽ കോ​ൽ​ക്ക​ത്ത​യി​ലെ ബ​ന്ധു​വി​ന്‍റെ അ​ടു​ത്തേ​ക്കു​മു​ങ്ങി. എ​ന്നാ​ൽ പോ​ലീ​സ് ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പി​ന്തു​ട​ർ​ന്ന് ഇ​വി​ടെ​യെ​ത്തി. പോ​ലീ​സ് എ​ത്തു​ന്ന​ത​റി​ഞ്ഞ് മ​ണ്ഡ​ൽ ഇ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​ഞ്ഞു. ഒ​ടു​വി​ൽ റൂ​ർ​ക്ക​ല​യി​ൽ​നി​ന്നും ഇ​യാ​ളെ പോ​ലീ​സ് പൊ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.