കളക്ടറുടെ റിപ്പോർട്ട് കിട്ടി: പക്ഷേ കണ്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി
Saturday, October 21, 2017 11:07 PM IST
കോഴിക്കോട്: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ. എന്നാൽ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. റിപ്പോർട്ട് കണ്ടതിനുശേഷമേ പ്രതികരിക്കാനാകുവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ ശനിയാഴ്ചയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യനാണ് കളക്ടർ റിപ്പോർട്ട് കൈമാറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.