‌പ​ട്ടേ​ലി​ന്‍റെ അ​നു​യാ​യി​ക​ളെ പാ​ള​യ​ത്തി​ലെ​ത്തി​ച്ച് കോ​ൺ​ഗ്ര​സി​ന് ബി​ജെ​പി​യു​ടെ തി​രി​ച്ച​ടി
Saturday, October 21, 2017 11:36 PM IST
ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ശാ​ല സ​ഖ്യം ല​ക്ഷ്യ​മി​ട്ടു​ള്ള കോ​ണ്‍​ഗ്ര​സ് നീ​ക്ക​ത്തി​ന് ബി​ജെ​പി​യു​ടെ തി​രി​ച്ച​ടി. പ​ട്ടേ​ല്‍ സ​മു​ദാ​യ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന്‍റെ അ​ടു​ത്ത അ​നു​യാ​യി​ക​ളെ കാ​വി പാ​ള​യ​ത്തി​ലെ​ത്തി​ച്ചാ​ണ് ബി​ജെ​പി​യു​ടെ തി​രി​ച്ച​ടി. പ​ട്ടേ​ലി​ന്‍റെ അ​നു​യാ​യി​ക​ളാ​യ വ​രു​ൺ പ​ട്ടേ​ലും രേ​ഷ്മ പ​ട്ടേ​ലു​മാ​ണ് ബി​ജെ​പി​യി​ൽ‌ ചേ​ർ​ന്ന​ത്. ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ ഭ​ര​ത് സോ​ള​ങ്കി പ​ട്ടേ​ല്‍ സ​മു​ദാ​യ നേ​താ​വ് ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ കോ​ൺ​ഗ്ര​സി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് വ​രു​ണി​നേ​യും രേ​ഷ്മ​യേ​യും ബി​ജെ​പി അ​ട​ർ​ത്തി​യെ​ടു​ത്ത​ത്. ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​ന്‍റെ പാ​ട്ടി​ദാ​ർ അ​നാ​മ​ത് ആ​ന്ദോ​ള​ൻ സ​മി​തി​യി​ലെ പ്ര​മു​ഖ നേ​താ​ക്കാ​ളാ​ണ് വ​രു​ണും രേ​ഷ്മ​യും.

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി, ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ‌ പ​ട്ടേ​ൽ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജി​തു വ​ഘാ​നി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വ​രു​ണും രേ​ഷ്മ​യും രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം പ്ര​ഖ്യാ​പി​ച്ച​ത്. ബി​ജെ​പി​യു​ടെ ഭാ​ഗ​മാ​യ​തി​നു ശേ​ഷം ഹാ​ര്‍​ദി​ക് പ​ട്ടേ​ലി​നെ ഇ​രു​വ​രും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. ഹാ​ര്‍​ദി​ക് പ​ട്ടേ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഏ​ജ​ന്‍റാ​യി മാ​റി​യെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​രോ​പ​ണം. പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ തി​രി​ച്ചു​വി​ടാ​നും ഹാ​ർ​ദി​ക് ശ്ര​മി​ക്കു​ന്ന​താ​യും ഇ​വ​ർ ആ​രോ​പി​ച്ചു.

സം​വ​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ത​ങ്ങ​ൾ സ​മ​രം ന​ട​ത്തു​ന്ന​ത്. ബി​ജെ​പി സ​ർ​ക്കാ​രി​നെ മ​റി​ച്ചി​ട്ട് കോ​ൺ​ഗ്ര​സി​നെ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക്ക​ക​യ​ല്ല ല​ക്ഷ്യ​മെ​ന്നും വ​രു​ണും രേ​ഷ്മ​യും പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.