പ​ശ്ചി​മ​ബം​ഗാ​ളി​ൽ ട്രെ​യി​ൻ ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്
Sunday, October 22, 2017 10:49 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ വ​ൻ ട്രെ​യി​ൻ ദു​ര​ന്തം വ​ഴി​മാ​റി​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്. ഹൗ​റ-​ഡ​ൽ​ഹി റൂ​ട്ടി​ൽ ബ​ർ​ദ്വാ​നി​ലാ​യി​രു​ന്നു സം​ഭ​വം. പാ​ള​ത്തി​ൽ വി​ള്ള​ൽ‌ ക​ണ്ടെ​ത്തി​യ നാ​ട്ടു​കാ​രി​ലൊ​രാ​ൾ‌ ചു​വ​ന്ന വ​സ്ത്രം ഉ​യ​ർ​ത്തി​ക്കാ​ട്ടി ട്രെ​യി​ൻ നി​ർ‌​ത്തി​ക്കു​ക​യാ​യി​രു​ന്നു.

പാ​ള​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഗം അ​ട​ർ​ന്നു​മാ​റി​യ നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ടി​ക്ക​ടി​യു​ണ്ടാ​യ ട്രെ​യി​ൻ ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടു​ത്തി​ടെ റെ​യി​ൽ​വെ മ​ന്ത്രി​യെ മാ​റ്റി​നി​യ​മി​ച്ചി​രു​ന്നു. പി​യൂ​ഷ് ഗോ​യ​ലാ​ണ് നി​ല​വി​ലെ റെ​യി​ൽ​വെ മ​ന്ത്രി.