തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം: ചെന്നിത്തല
Sunday, October 22, 2017 12:39 AM IST
തിരുവനന്തപുരം: തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചാണ്ടി ഭൂമി കൈയേറിയെന്ന് ജില്ലാ കളക്ടർ കണ്ടെത്തിയ സാഹചര്യത്തിൽ അദ്ദേഹത്തെ മന്ത്രിസഭയിൽനിന്നു പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

നിയമലംഘനവും അധികാര ദുർവിനിയോഗവും നടത്തിയ മന്ത്രിയെ ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുത്. കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാൻ ശ്രമിച്ചങ്കിലും സത്യം മൂടി വയ്ക്കാനായില്ല. തോമസ് ചാണ്ടി അധികാരത്തിൽ തുടരുന്നത് നിയമസഭയോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്നും ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.