സുഷമ സ്വരാജ് ബംഗ്ലാദേശിൽ: ഹസീനയുമായി കൂടിക്കാഴ്ച നടത്തും
Sunday, October 22, 2017 12:51 AM IST
ധാക്ക: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂട്ടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിലെത്തിയ സുഷമ ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത കണ്‍സൾട്ടേറ്റീവ് കമ്മീഷന്‍റെ (ജെസിസി) യോഗത്തിലും പങ്കെടുക്കും.

സുഷമയുടെ രണ്ടാമത്തെ ബംഗ്ലാദേശ് സന്ദർശനമാണിത്. 2014ലാണ് സുഷമ ആദ്യമായി ബംഗ്ലാദേശ് സന്ദർശിച്ചത്. ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളും ചർച്ചയാകുമെന്നാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ ഷേഖ് ഹസീന ഇന്ത്യ സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.