അ​മി​ത് ഷാ​യെ​യും ജ​യ് ഷാ​യെ​യും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി വീ​ണ്ടും ദി ​വ​യ​ർ
Monday, October 23, 2017 8:24 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യെ​യും മ​ക​ൻ ജ​യ് ഷാ​യെ​യും വീ​ണ്ടും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി ദി ​വ​യ​ർ വെ​ബ്സൈ​റ്റ്. ലോ​ധ ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു നി​യ​മ​പ്രാ​ബ​ല്യം ല​ഭി​ച്ച് ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​വും അ​മി​ത് ഷാ​യും ജ​യ് ഷാ​യും ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നി​ൽ നി​യ​മം ലം​ഘി​ച്ചു തു​ട​രു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ട്.

ലോ​ധ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2016ൽ ​സു​പ്രീം​കോ​ട​തി ന​ട​പ്പി​ലാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഒ​രു ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ്, ട്ര​ഷ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ളി​ൽ ഒ​രാ​ൾ​ക്ക് പ​ര​മാ​വ​ധി 3 വ​ർ​ഷം മാ​ത്ര​മേ ഇ​രി​ക്കാ​വൂ. ഇ​തി​നു​ശേ​ഷം മൂ​ന്നു വ​ർ​ഷ​ത്തെ കൂ​ളിം​ഗ് ഓ​ഫ് സ​മ​യ​പ​രി​ധി ന​ൽ​ക​ണം. ഒൗ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ വ​ഹി​ക്കു​ന്ന​വ​ർ ബോ​ർ​ഡു​ക​ളു​ടെ ഭ​ര​ണ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടാ​നും പാ​ടി​ല്ല എ​ന്നാ​ണു പ​റ​യു​ന്ന​ത്.

സു​പ്രീം കോ​ട​തി​യു​ടെ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യാ​ണ് അ​മി​ത് ഷാ​യും ജ​യ് ഷാ​യും തു​ട​രു​ന്ന​തെ​ന്നു ദി ​വ​യ​ർ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 2014 മു​ത​ൽ അ​മി​ത് ഷാ ​ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​ണ്. ജ​യ് ഷാ​യാ​ക​ട്ടെ 2013 മു​ത​ൽ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​ന​വും വ​ഹി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷം അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​താ​ണെ​ങ്കി​ലും ഇ​ത് വൈ​കി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​മി​ത് ഷാ​യ്ക്കും ഇ​പ്പോ​ഴു​ള്ള പ​ദ​വി ഒ​ഴി​യേ​ണ്ടി വ​രും. മാ​ത്ര​മ​ല്ല, അ​മി​ത് ഷാ ​ഓ​ഗ​സ്റ്റി​ൽ ബി​ജെ​പി എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. സു​പ്രീം കോ​ട​തി നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ൽ അ​മി​ത് ഷാ​യ്ക്ക് ഇ​തും എ​തി​രാ​യി വ​രു​മെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച വ​യ​റി​ന്‍റെ ചോ​ദ്യ​ങ്ങ​ളോ​ട് അ​മി​ത് ഷാ ​പ്ര​തി​ക​രി​ച്ചി​ല്ല. ജ​യ് ഷാ ​പി​ന്നീ​ട് മ​റു​പ​ടി ന​ൽ​കാ​മെ​ന്നു പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യും ചെ​യ്തു.
RELATED NEWS