ശശീന്ദ്രന്‍ "ക്ലീന്‍' ആയാല്‍ തോമസ് ചാണ്ടി രാജിവയ്ക്കുമെന്ന് എന്‍സിപി
Saturday, November 11, 2017 3:57 PM IST
കൊച്ചി: എ.കെ. ശശീന്ദ്രനെ മന്ത്രിയാക്കി തോമസ് ചാണ്ടി സ്ഥാനമൊഴിയാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി സൂചന. ലൈംഗികാരോപണത്തില്‍പ്പെട്ട ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ് ചാണ്ടി രാജിവയ്ക്കാനാണ് തീരുമാനം. ഇക്കാര്യം തോമസ് ചാണ്ടി നേരത്തേ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരന്‍ പറഞ്ഞു.

അതേസമയം, തോമസ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചെന്ന വാർത്തകളും ടി.പി. പീതാംബരന്‍ നിഷേധിച്ചു. തോമസ് ചാണ്ടി രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. ഇക്കാര്യം പാർട്ടി ചർച്ച ചെയ്തിട്ടുപോലുമില്ല. സിപിഎം രാജിയാവശ്യപ്പെട്ടന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​നെ​​​തി​​രേ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യും ഇ​​​തി​​​ലെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളും റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ചാ​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക കഴിഞ്ഞ ദിവസം ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചിരുന്നു. കേ​​​സ് ര​​​മ്യ​​​മാ​​​യി ഒ​​​ത്തു​​​തീ​​​ർ​​​ന്നെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​രാ​​​തി​​​യും തു​​​ട​​​ർ​​ന​​​ട​​​പ​​​ടി​​​ക​​​ളും റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഇ​​പ്പോ​​ൾ ന​​ൽ​​കി​​യ ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​വ​​​ശ്യം.