യോ​ഗ വേ​സ്റ്റ്..! സ്ത്രീ​ക​ൾ വീ​ട്ടു​പ​ണി​യെ​ടു​ത്താ​ൽ മ​തി​യെ​ന്ന് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ
Saturday, November 11, 2017 8:04 AM IST
ജ​യ്പു​ർ: കേ​ന്ദ്ര​സ​ർ​ക്കാ​ർ യോ​ഗ​യെ അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ബി​ജെ​പി ഭ​രി​ക്കു​ന്ന രാ​ജ​സ്ഥാ​നി​ൽ അ​വ​ഗ​ണ​ന. രാ​ജ​സ്ഥാ​ൻ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പാ​ണ് യോ​ഗ​യെ ത​ള്ളി രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ത്തോ​ടെ ഇ​രി​ക്കാ​ൻ യോ​ഗ പ​രി​ശീ​ലി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക മാ​സി​ക​യാ​യ ശി​വി​ര (ശി​ക്ഷാ വി​ഭാ​ഗ് രാ​ജ​സ്ഥാ​ൻ) പ​ത്രി​ക പ​റ​യു​ന്ന​ത്.

സ്ത്രീ​ക​ൾ​ക്കാ​ണ് മാ​സി​ക ആ​രോ​ഗ്യ ടി​പ്സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വീ​ടി​ന്‍റെ മു​റ്റം അ​ടി​ക്കു​ക​യും നി​ലം തു​ട​യ്ക്കു​ക​യും ചെ​യ്താ​ൽ‌ ആ​രോ​ഗ്യം കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​വു​മെ​ന്നാ​ണ് മാ​സി​ക ന​ൽ​കു​ന്ന ഉ​പ​ദേ​ശം. പു​ല​ർ​ച്ചെ ന​ട​ക്കു​ക, ഓ​ടു​ക, സൈ​ക്കി​ൾ ച​വി​ട്ടു​ക, കു​തി​ര സ​വാ​രി, നീ​ന്ത​ൽ, വെ​ള്ളം കോ​രി നി​റ​യ്ക്കു​ക, അ​രി​യാ​ട്ടു​ക തു​ട​ങ്ങി​യ ജോ​ലി​ക​ളും മാ​സി​ക നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. മ​ദ്യം, സി​ഗ​ര​റ്റ്, ശീ​ത​ള​പാ​നി​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും വ​യ​റു​നി​റ​ച്ച് ആ​ഹാ​രം ക​ഴി​ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു.

ന​വം​ബ​ർ ല​ക്കം മാ​സി​ക​യി​ലാ​ണ് വി​വാ​ദ ലേ​ഖ​ന​മു​ള്ള​ത്. ഈ ​ല​ക്ക​ത്തി​ന്‍റെ ആ​മു​ഖം എ​ഴു​തി​യി​രി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വാ​സു​ദേ​വ ദേ​വ​നാ​നി​യാ​ണ്.

മു​ൻ​പും രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി പു​ലി​വാ​ലു​പി​ടി​ച്ചി​ട്ടു​ണ്ട്. ക​ഴു​ത​യു​മാ​യി കു​ടും​ബി​നി​ക​ളെ താ​ര​ത​മ്യം ചെ​യ്താ​ണ് പു​ലി​വാ​ല് പി​ടി​ച്ച​ത്. ഒ​മ്പ​താം ക്ലാ​സി​ലെ ഹി​ന്ദി പു​സ്ത​ക​ത്തി​ലാ​യി​രു​ന്നു സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​മു​ണ്ടാ​യ​ത്. ക​ഴു​ത​യ​പ്പോ​ലെ സ്ത്രീ​ക​ൾ പ​ണി​യെ​ടു​ക്കു​മെ​ങ്കി​ലും അ​വ​ർ പ​രാ​തി പ​റ​യും. ക​ഴു​ത ഒ​രി​ക്ക​ലും പ​രാ​തി പ​റ​യി​ല്ലെ​ന്നും പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.