മോ​ദി​യും ട്രം​പും തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നു റി​പ്പോ​ർ​ട്ട്
Saturday, November 11, 2017 11:53 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ആ​സി​യാ​ൻ ഉ​ന്ന​ത​ത​ല സ​മ്മേ​ള​ന​ത്തി​നാ​യ ഫി​ലി​പ്പി​ൻ​സി​ലെ​ത്തു​ന്ന മോ​ദി, മ​നി​ല ബേ​യി​ലെ ഹോ​ട്ട​ലി​ലാ​കും ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം 45 മി​നി​റ്റ് കൂ​ടി​ക്കാ​ഴ്ച​യാ​ണ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച​യാ​ണ് മോ​ദി ഇ​ന്നു ഫി​ലി​പ്പീ​ൻ​സ് ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലേ​ക്കു യാ​ത്ര​തി​രി​ക്കു​ന്ന​ത്. ആ​സി​യാ​ൻ ഉ​ച്ച​കോ​ടി​യോ​ടൊ​പ്പം ഫി​ലി​പ്പീ​ൻ​സു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി​ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നും മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കും. ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ര​തി​ബ​ദ്ധ​ത സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ വ്യ​ക്ത​മാ​കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ആ​സി​യാ​ൻ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തും. മ​നി​ല​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റൈ​സ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, മ​ഹാ​വീ​ർ ഫി​ലി​പ്പീ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും.