ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ഡി​വൈ​എ​സ്പി ഇ​ട​പെ​ട്ടു മോ​ചി​പ്പി​ച്ചു
Wednesday, November 22, 2017 8:35 PM IST
കോ​ഴി​ക്കോ​ട്: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യി​ൽ​നി​ന്ന് പ​ണം പി​ടി​ച്ചു​പ​റി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​ക​ളെ ഡി​വൈ​എ​സ്പി ഇ​ട​പെ​ട്ടു മോ​ചി​പ്പി​ച്ചു. ഇ​ക്ക​ഴി​ഞ്ഞ 16ന് ​രാ​ത്രി എ​ടി​എം കൗ​ണ്ട​റി​ൽ നി​ന്ന് പ​ണ​മെ​ടു​ത്ത് ഇ​റ​ങ്ങി​യ യു​വാ​വി​നെ​യാ​ണ് ക​ക്കം​വെ​ള്ളി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ ത​ട​ഞ്ഞ് നി​ർ​ത്തി പ​ണം അ​പ​ഹ​രി​ച്ച​ത്. പ​ണം ക​വ​രു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

നാ​ദാ​പു​രം പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​യെ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്നം​ഗ സം​ഘ​ത്തെ തി​രി​ച്ച​റി​യു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ സ​ഞ്ച​രി​ച്ച മോ​ട്ടോ​ർ ബൈ​ക്കും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പ്ര​തി​ക​ളെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ണ്‍​ട്രോ​ൾ റൂം ​ഡി​വൈ​എ​സ്പി സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പോ​ലീ​സു​കാ​ർ ഇ​ത് കൂ​ട്ടാ​ക്കാ​തി​രു​ന്ന​തോ​ടെ ഡി​വൈ​എ​സ്പി ത​ന്നെ ലോ​ക്ക​പ്പി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി​ക​ളെ തു​റ​ന്നു​വി​ടു​ക​യാ​യി​രു​ന്നു. നാ​ദാ​പു​ര​ത്തു​ള്ള ഒ​രു ഇ​ട​നി​ല​ക്കാ​ര​ൻ മു​ഖേ​ന​യാ​ണ് പ്ര​തി​ക​ളെ മോ​ചി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ വ​ൻ സാ​ന്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് സേ​ന​യി​ൽ ത​ന്നെ ഇ​ക്കാ​ര്യം ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കു​ക​യും ഉ​ണ്ടാ​യി. സം​ഭ​വ​ത്തെ കു​റി​ച്ച് സ്പെ​ഷ​ൽ ബ്രാ​ഞ്ചും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.