കു​ട്ടി​ക​ൾ പ​ഠി​ക്ക​ട്ടെ, പ​ദ്മാ​വ​തി​യെ ക​രി​ക്കു​ല​ത്തി​ലാ​ക്കും; മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി
Wednesday, November 22, 2017 8:45 PM IST
ന്യൂ​ഡ​ൽ​ഹി: ര​ജ​പു​ത്ര റാ​ണി പ​ദ്മാ​വ​തി​യു​ടെ ച​രി​ത്രം സ്കൂ​ൾ സി​ല​ബ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ. ന​മ്മ​ളു​ടെ കു​ട്ടി​ക​ൾ പു​സ്ത​ക​ങ്ങ​ളി​ൽ​നി​ന്ന് പ​ദ്മാ​വ​തി​യു​ടെ മ​ഹ​ത്വം തി​രി​ച്ച​റി​യ​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​ല​മാ​ക്കി​യ ച​രി​ത്ര​ങ്ങ​ളി​ൽ​നി​ന്ന​ല്ല കു​ട്ടി​ക​ൾ പ​ദ്മാ​വ​തി​യെ മ​ന​സി​ലാ​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്ന് ഗു​ജ​റാ​ത്തി​ലും പ​ദ്മാ​വ​തി പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​രു​ന്നു. രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ഗു​ജ​റാ​ത്തി​ലും ചി​ത്രം നി​രോ​ധി​ച്ച​ത്. ചി​ത്രം ര​ജ​പു​ത്ര സ​മൂ​ഹ​ത്തി​ന്‍റെ വി​കാ​ര​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ ഗു​ജ​റാ​ത്തി​ൽ പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് രു​പാ​നി പ​റ​ഞ്ഞു. ച​രി​ത്രം വി​ക​ല​മാ​ക്കാ​ൻ ത​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ത​ങ്ങ​ൾ ആ​വി​ഷ്ക്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ ന​മ്മു​ടെ മ​ഹ​ത്താ​യ സം​സ്കാ​ര​ത്തെ ക​ള​ങ്ക​പ്പെ​ടു​ത്തു​ന്ന ഒ​ന്നി​നോ​ടും വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ പ​ദ്മാ​വ​തി​യു​ടെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. പ​ദ്മാ​വ​തി സി​നി​മ സ​മൂ​ഹ​ത്തി​ന്‍റെ സൗ​ഹാ​ർ​ദ അ​ന്ത​രീ​ക്ഷ​ത്തി​നും രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും ഒ​രു വി​ഘാ​ത​വു​മു​ണ്ടാ​ക്കി​ല്ലെ​ന്നു നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​ത്.

പ​തി​മ്മൂ​ന്നാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന ര​ജ​പു​ത്ര റാ​ണി പ​ദ്മാ​വ​തി​യു​ടെ സ്വ​ഭാ​വ​ഹ​ത്യ​യാ​ണ് സി​നി​മ​യി​ലു​ടെ ചെ​യ്യു​ന്ന​തെ​ന്നും ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ചി​രി​ക്കു ക​യാ​ണെ​ന്നു​മാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ദം. റാ​ണി ഒ​രു ന​ർ​ത്ത​കി​യാ​യി​രു​ന്നി​ല്ല. അ​വ​ർ ഒ​രു ശ​രി​യാ​യ പോ​രാ​ളി​യും പോ​രാ​ളി​യു​ടെ ഭാ​ര്യ​യു​മാ​യി​രു​ന്നെ​ന്ന് ഇ​വ​ർ വാ​ദി​ക്കു​ന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.