എ. ​ഷാ​ജ​ഹാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി; അ​ജി​ത് കു​മാ​ർ ത​ദ്ദേ​ശ സെ​ക്ര​ട്ട​റി
Wednesday, November 22, 2017 9:12 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യാ​യി എ. ​ഷാ​ജ​ഹാ​നെ നി​യ​മി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു സെ​ക്ര​ട്ട​റി​യാ​ണ്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ വ​ഹി​ക്കു​ന്ന അ​ധി​ക ചു​മ​ത​ല​ക​ൾ തു​ട​രും.

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് (റൂ​റ​ൽ) സെ​ക്ര​ട്ട​റി​യാ​യി എ. ​അ​ജി​ത് കു​മാ​റി​നെ നി​യ​മി​ക്കും. കേ​ന്ദ്ര ഡ​പ്യു​ട്ടേ​ഷ​നി​ൽ റ​ബ​ർ ബോ​ർ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റാ​യ അ​ദ്ദേ​ഹം കേ​ര​ള കേ​ഡ​റി​ൽ തി​രി​കെ പ്ര​വേ​ശി​ക്കു​ന്ന മു​റ​യ്ക്കാ​യി​രി​ക്കും നി​യ​മ​നം. അ​തു​വ​രെ ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഷാ​ജ​ഹാ​ൻ വ​ഹി​ക്കും. പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഡോ. ​ഉ​ഷാ ടൈ​റ്റ​സി​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പു സെ​ക്ര​ട്ട​റി​യാ​യി മാ​റ്റി നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.