ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ​വ​രി​ൽ 20 സി​നി​മാ​ക്കാ​ർ, കാ​വ്യ​യും സാ​ക്ഷി
Wednesday, November 22, 2017 9:26 PM IST
കൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം കോ​ട​തി സ്വീ​ക​രി​ക്കു​ന്ന​തോ​ടെ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ​ക്കു തു​ട​ക്ക​മാ​കും. വി​ചാ​ര​ണ വേ​ള​യി​ൽ പ്രോ​സി​ക്യൂ​ഷ​ന് ക​രു​ത്തേ​കു​ന്ന​തു ര​ഹ​സ്യ​മൊ​ഴി​ക​ളാ​കും. ആ​കെ 355 സാ​ക്ഷി​ക​ളു​ള്ള കു​റ്റ​പ​ത്ര​ത്തി​ൽ സി​നി​മാ​മേ​ഖ​ല​യി​ൽ​നി​ന്നു​മാ​ത്രം 50 പേ​രു​ണ്ടെ​ന്നാ​ണു വി​വ​രം. ഇ​തി​ൽ ഇ​രു​പ​തി​ല​ധി​കം പേ​രു​ടെ ര​ഹ​സ്യ​മൊ​ഴി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ​ക്കൊ​പ്പം ര​ഹ​സ്യ​മൊ​ഴി​ക​ൾ​കൂ​ടി ചേ​രു​ന്ന​തോ​ടെ പ്ര​തി​ക​ൾ​ക്കു ര​ക്ഷ​പ്പെ​ടാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​രു​തു​ന്നു. കേ​സു​ക​ളു​ടെ വി​ചാ​ര​ണ​വേ​ള​യി​ൽ സാ​ക്ഷി​ക​ൾ പ​ല​പ്പോ​ഴും മൊ​ഴി​ക​ൾ മാ​റ്റാ​റു​ണ്ട്. എ​ന്നാ​ൽ, മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​ക​ൾ മാ​റ്റു​ക എ​ളു​പ്പ​മ​ല്ല. കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​ന്‍റെ ആ​ദ്യ ഭാ​ര്യ മ​ഞ്ജു വാ​ര്യ​രു​ടെ മൊ​ഴി​യും നി​ർ​ണാ​യ​ക​മാ​കും. ദി​ലീ​പി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ഭാ​ര്യ കാ​വ്യ മാ​ധ​വ​ൻ കേ​സി​ൽ 34-ാം സാ​ക്ഷി​യാ​ണ്.

ന​ടി​ക്കെ​തി​രേ ന​ട​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​നു കാ​ര​ണം മ​ഞ്ജു​വു​മാ​യു​ള്ള ആ​ദ്യ വി​വാ​ഹ​ബ​ന്ധം ത​ക​ർ​ത്ത​തി​നു പി​ന്ന​ൽ ന​ടി​യാ​ണെ​ന്നു ക​രു​തി​യു​ള്ള വൈ​രാ​ഗ്യ​മാ​ണെ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം. അ​തു​കൊ​ണ്ടാ​ണു മ​ഞ്ജു ന​ൽ​കു​ന്ന മൊ​ഴി നി​ർ​ണാ​യ​ക​മാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളോ​ളം ഒ​പ്പം ജീ​വി​ച്ച​യാ​ളെ​ന്ന നി​ല​യി​ൽ ദി​ലീ​പി​ന്‍റെ സ്വ​ഭാ​വ​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ലും മ​ഞ്ജു​വി​ന്‍റെ മൊ​ഴി​ക​ൾ​ക്കു കോ​ട​തി പ്രാ​ധാ​ന്യം ന​ൽ​കും. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യും മ​ഞ്ജു​വും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നു​ള്ള​തും പ​രി​ഗ​ണി​ക്ക​പ്പെ​ടും.

ന​ടി​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ആ​ദ്യം ആ​ദ്യം സൂ​ച​ന ന​ൽ​കി​യ​ത് മ​ഞ്ജു വാ​ര്യ​രാ​ണ്. ക്വ​ട്ടേ​ഷ​ൻ ആ​ണെ​ന്നു പോ​ലീ​സ് പോ​ലും വി​ചാ​രി​ക്കാ​ത്ത ഘ​ട്ട​ത്തി​ലാ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ പ്ര​സ്താ​വ​ന വ​ന്ന​ത്. ഇ​തോ​ടെ​യാ​ണു ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ത്വ​രി​ത​പ്പെ​ടു​ത്തി​യ​തും ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ​തും.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.