മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു പോ​യാ​ൽ മോ​ദി​യെ അ​ടി​ക്കു​മെ​ന്ന് ലാ​ലു​വി​ന്‍റെ മ​ക​ൻ
Wednesday, November 22, 2017 9:56 PM IST
പാ​റ്റ്ന: ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി റാ​ബ്റി ദേ​വി​ക്കു പി​ന്നാ​ലെ വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഇ​ള​യ മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വ്. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ​കു​മാ​ർ മോ​ദി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു തേ​ജ് പ്ര​താ​പി​ന്‍റെ പ​രാ​മ​ർ​ശം. അ​ടു​ത്ത മാ​സം ആ​ദ്യം ന​ട​ക്കു​ന്ന വി​വാ​ഹ ച​ട​ങ്ങു​ക​ളി​ലേ​ക്കു തേ​ജ് പ്ര​താ​പി​നു ക്ഷ​ണ​മു​ണ്ട്. സു​ശീ​ൽ​കു​മാ​ർ മോ​ദി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു പോ​കു​മോ എ​ന്നു ചോ​ദി​ച്ച​പ്പോ​ൾ വി​വാ​ഹ​ത്തി​നു പോ​യാ​ൽ സു​ശീ​ൽ​കു​മാ​ർ മോ​ദി​യെ അ​ടി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു തേ​ജ് പ്ര​താ​പി​ന്‍റെ പ​രാ​മ​ർ​ശം.

ഞാ​ൻ പ​ങ്കെ​ടു​ത്താ​ൽ അ​യാ​ളു​ടെ വീ​ട്ടി​ൽ ക​യ​റി അ​യാ​ളെ ഞാ​ൻ അ​ടി​ക്കും. അ​യാ​ളു​ടെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​നു പോ​യാ​ൽ ഞാ​ൻ അ​യാ​ളെ തു​റ​ന്നു​കാ​ട്ടും- തേ​ജ് പ്ര​താ​പ് ഉ​റ​പ്പു​ന​ൽ​കി. ബി​ഹാ​ർ മു​ൻ മ​ന്ത്രി​കൂ​ടി​യാ​യ തേ​ജ് പ്ര​താ​പി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ട് ബി​ജെ​പി​യും ആ​ർ​ജെ​ഡി​യും പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ർ​ശി​ക്കു​ന്ന​രു​ടെ കൈ​വെ​ട്ടു​മെ​ന്ന ബീ​ഹാ​ർ ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍റെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യു​മാ​യി ബീ​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ലാ​ലു​പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ​യു​മാ​യ റാ​ബ്റി ദേ​വി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബി​ഹാ​റി​ലെ നി​ര​വ​ധി​പേ​ർ ന​രേ​ന്ദ്ര മോ​ദി​യു​ടെ കൈ​യും ക​ഴു​ത്തും മു​റി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് റാ​ബ്റി പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തേ​ജ് പ്ര​താ​പും വി​വാ​ദ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

നേ​ര​ത്തെ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു നേ​രെ ഉ​യ​രു​ന്ന കൈ​ക​ൾ വെ​ട്ടി​നു​റു​ക്കു​മെ​ന്നു ബി​ഹാ​റി​ലെ ബി​ജെ​പി അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ നി​ത്യാ​ന​ന്ദ റാ​യ് വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ടി​രു​ന്നു. ദ​രി​ദ്ര കു​ടും​ബ​ത്തി​ൽ​നി​ന്നു ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ട്ടാ​ണു മോ​ദി പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​നെ​തി​രേ കൈ​ക​ളോ വി​ര​ലു​ക​ളോ ഉ​യ​ർ​ന്നാ​ൽ അ​തു ത​ല്ലി​യൊ​ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം വ​ന്നാ​ൽ അ​വ ഛേദി​ക്ക​ണ​മെ​ന്നും നി​ത്യാ​ന​ന്ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.