ഭീകരവിരുദ്ധ റെയ്ഡ്: ജോർജിയയിൽ ഏറ്റുമുട്ടലിൽ നാല് മരണം
Thursday, November 23, 2017 4:11 AM IST
ടിബ്ലിസി: ജോർജിയയുടെ തലസ്ഥാനമായ ടിബ്ലിസിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. ഒരു സൈനികനും മൂന്ന് ഭീകരരുമാണ് കൊല്ലപ്പെട്ടത്. ഇസാനി മേഖലയിലെ പാർപ്പിട സമുച്ചയത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഇരുപത് മണിക്കൂറോളം നീണ്ട റെയ്ഡിനിടെ പലതവണ സ്ഫോടനവും വെടിവയ്പുമുണ്ടായി. രക്ഷപ്പെടാൻ ശ്രമിച്ച ഒരു ഭീകരനെ അറസ്റ്റ് ചെയ്തതായും സുരക്ഷാസേന അറിയിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.