മുൻ രാജ്യസഭാംഗം സുകോമൽ സെൻ അന്തരിച്ചു
Thursday, November 23, 2017 7:09 AM IST
കോൽക്കത്ത: മുതിർന്ന സിപിഎം നേതാവും മുൻ രാജ്യസഭാംഗവുമായ സുകോമൽ സെൻ (83) അന്തരിച്ചു. കോൽക്കത്തയിലെ സിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സിപിഎമ്മിന്‍റെ കേന്ദ്രകൺട്രോൾ കമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്ന അദ്ദേഹം ട്രേഡ് യൂണിയൻ രംഗത്തും സജീവമായിരുന്നു.

1982 മുതൽ 1994 വരെ രാജ്യസഭാംഗമായിരുന്ന സുകോമൽ സെൻ 1960ൽ രൂപംകൊണ്ട ഓൾ ഇന്ത്യ സ്റ്റേറ്റ് ഗവൺമെന്‍റ് ഫേഡറേഷന്‍റെ സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.