ല​ണ്ട​നി​ൽ വെ​ടി​വ​യ്പ്; ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ്
Friday, November 24, 2017 11:54 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഓ​ക്സ്ഫ​ഡ് സ്ട്രീ​റ്റി​ൽ വെ​ടി​വ​യ്പെ​ന്നു റി​പ്പോ​ർ​ട്ട്. ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ഓ​ക്സ്ഫ​ഡ് സ്ട്രീ​റ്റി​ലും ഓ​ക്സ്ഫ​ഡ് സ​ർ​ക്ക​സ് ഭൂ​ഗ​ർ​ഭ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലു​മാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. വെ​ള്ളി​യാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 4.38 ന് ​ആ​യി​രു​ന്നു സം​ഭ​വം. വെ​ടി​വ​യ്പി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഓ​ക്സ്ഫ​ഡ് സ​ർ​ക്ക​സ് ഭൂ​ഗ​ർ​ഭ റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ അ​ട​ച്ചു.

ഭൂ​ഗ​ർ​ഭ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ തി​ര​ക്കി​ൽ​പ്പെ​ട്ട് ഒ​രു സ്ത്രീ​ക്കു ചെ​റി​യ പ​രു​ക്കു​ണ്ടെ​ന്ന് ബ്രി​ട്ടി​ഷ് ട്രാ​ൻ​സ്പോ​ർ​ട് പോ​ലീ​സ് അ​റി​യി​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​മാ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.