ഇ​ട​തു സ​ർ​ക്കാ​രു​ക​ളോ​ടു കേ​ന്ദ്ര​ത്തി​നു പ്ര​ത്യേ​ക മ​നോ​ഭാ​വ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Thursday, December 7, 2017 7:50 PM IST
തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റ് വീ​ശി​യ​ടി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ദു​രി​ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​റ​ണാ​യി വി​ജ​യ​ൻ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പ്ര​ത്യേ​ക മ​നോ​ഭാ​വ​മാ​ണു​ള്ള​തെ​ന്ന് പി​ണ​റാ​യി ആ​രോ​പി​ച്ചു. ഓ​ഖി ദു​ര​ന്ത​ത്തെ തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യെ മാ​ത്രം ഫോ​ണി​ൽ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞ​ത് ഈ ​മ​നോ​ഭാ​വ​ത്തി​ന്‍റെ തെ​ളി​വാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി​ക്കാ​യി സ​ർ​ക്കാ​ർ പു​തി​യ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ൾ വാ​ങ്ങു​ന്നെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും പി​ണ​റാ​യി ത​ള്ളി. സം​സ്ഥാ​ന​ത്തെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും പോ​ലു​ള്ള വി​വി​ഐ​പി​ക​ൾ​ക്കു സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റു​ക​ൾ വാ​ങ്ങു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​തെ സ​ർ​ക്കാ​രി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ മാ​ത്രം ല​ക്ഷ്യ​മി​ട്ട് ചി​ല മാ​ധ്യ​മ​ങ്ങ​ൾ നു​ണ​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​ര​ക്ഷാ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഇ​തി​നു മു​ന്പും സ​ഞ്ച​രി​ച്ചി​ട്ടു​ള്ള ആ​ളാ​ണു താ​നെ​ന്നും ഇ​നി​യും അ​ത് തു​ട​രു​മെ​ന്നും പി​ണ​റാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.