പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കാനൊരുങ്ങുന്നു
Friday, December 8, 2017 4:20 AM IST
ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രശ്നം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ സന്ദർശിക്കാനൊരുങ്ങുന്നു. പലസ്തീൻ അംബാസഡർ അഡ്നാൻ എ. അലിഹൈജ രാജ്യസഭാ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദർശനത്തെ കുറിച്ച് സൂചന നൽകിയത്. എന്നാൽ സന്ദർശനം എന്നായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ജറുസലേമിനെ ഇസ്രയേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നീക്കത്തിനു പിന്നാലെയാണ് ഈ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ജൂലൈയിൽ മോദി ഇസ്രയേൽ സന്ദർശിച്ചിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.