ജ​സ്പ്രീ​ത് ബും​റ​യു​ടെ മു​ത്ത​ച്ഛ​ൻ സ​ബ​ർ​മ​തി ന​ദി​ക്ക​ര​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Sunday, December 10, 2017 8:24 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബും​റ​യു​ടെ മു​ത്ത​ച്ഛ​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ​ബ​ർ​മ​തി ന​ദി​യു​ടെ ക​ര​യി​ലാ​ണ് സ​ന്തോ​ഖ് സിം​ഗ് ബും​റ(84)​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​തു സം​ബ​ന്ധി​ച്ചു കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്ക​ലാ​ണെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​മാ​യി സ​ന്തോ​ഖ് ത​ന്‍റെ ചെ​റു​മ​ക​നാ​യ ജ​സ്പ്രീ​ത് ബും​റ​യെ ക​ണ്ടി​ട്ടി​ല്ല. ഡി​സം​ബ​ർ അ​ഞ്ചി​നു ജ​സ്പ്രീ​തി​ന്‍റെ ജ​ൻ​മ​ദി​ന​ത്തി​ൽ പേ​ര​ക്കു​ട്ടി​യെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞു ജ​സ്പ്രീ​തി​ന്‍റെ അ​ച്ഛ​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്നു സ​ന്തോ​ഖ് പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ജ​സ്പ്രീ​ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​മാ​യി മാ​റി​യ​ശേ​ഷം ടി​വി​യി​ലൂ​ടെ​യാ​ണ് മു​ത്ത​ച്ഛ​നു ചെ​റു​മ​ക​നെ കാ​ണാ​ൻ ക​ഴി​ഞ്ഞി​രു​ന്ന​ത്. ജ​സ്പ്രീ​തി​ന്‍റെ അ​ച്ഛ​ൻ നേ​ര​ത്തേ മ​രി​ച്ച​താ​ണ്.

ബും​റ​യു​ടെ അ​മ്മ​യും മു​ത്ത​ച്ഛ​നും ത​മ്മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും പേ​ര​ക്കു​ട്ടി​യെ കാ​ണാ​ൻ മു​ത്ത​ച്ഛ​നെ ബും​റ​യു​ടെ അ​മ്മ സ​മ്മ​തി​ച്ചി​രു​ന്നി​ല്ലെ​ന്നും സ​ന്തോ​ഖി​ന്‍റെ മ​ക​ൾ ര​ജീ​ന്ദ​ർ കൗ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.