ബോളിവുഡ് നടിക്കെതിരായ അതിക്രമം: പ്രതി പിടിയിൽ
Sunday, December 10, 2017 6:31 PM IST
ന്യൂഡൽഹി: വിമാനയാത്രക്കിടെ ബോളിവുഡ് താരത്തെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വികാസ് സച്ദേവ് എന്ന മുപ്പത്തിയൊന്പതുകാരനെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. കുട്ടകൾക്കെതിരെയുള്ള കുറ്റം തടയുന്ന പോക്സോ ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.

ഡ​ൽ​ഹി​യി​ൽ​നി​ന്നു മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ വി​സ്താ​ര വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യ​വെ സീ​റ്റി​നു പി​ന്നി​ൽ ഇ​രു​ന്ന വികാസ് പ​തി​നെ​ട്ടു വ​യ​സ് തി​ക​യാ​ത്ത ന​ടി​ക്കു​നേ​രെ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ച്ച​ത്. പി​ന്നി​ലി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ കാ​ൽ ഉ​പ​യോ​ഗി​ച്ച് നടിയുടെ പി​ന്നി​ലും ക​ഴു​ത്തി​ലും ഉ​ര​സു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന താ​ൻ ഞെ​ട്ടി​യു​ണ​ർ​പ്പോ​ഴാ​ണ് അ​ക്ര​മി​യു​ടെ കാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു നടി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ വെ​ളി​പ്പെ​ടു​ത്തി. പി​ന്നി​ലി​രു​ന്ന​യാ​ൾ അ​തി​ക്ര​മ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും നടി സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് നടി സം​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​ത്.

സംഭവത്തിനു പിന്നാലെ നടിയുടെ മുംബൈയിലെ താമസസ്ഥലത്തെത്തിയ പോലീസ് മൊഴിയെടുത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിനാണ് മുംബൈ പോലീസ് കേസെടുത്തത്. കേന്ദ്രവ്യോമയാന മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലും വിമാനക്കന്പനിയിൽ നിന്ന് വിശദീകരണവും തേടിയിരുന്നു. ഞെട്ടിക്കുന്ന സംഭവമാണ് ഉണ്ടായതെന്നും വിമാനത്തിൽ സ്ത്രീകൾക്ക് സുരക്ഷ ഉറപ്പുവരുത്താൻ കന്പനികൾ ശ്രമിക്കണമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമയും ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.