ഗുജറാത്തിൽ മോദിയുടെയും രാഹുലിന്‍റെയും റോഡ് ഷോയ്ക്ക് പോലീസ് വിലങ്ങ്
Monday, December 11, 2017 2:29 AM IST
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ട പ്രചരണത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും നടത്താനിരുന്ന റോഡ് ഷോയ്ക്ക് പോലീസ് വിലങ്ങ്. സുരക്ഷ, ക്രമസമാധാന പ്രശ്നങ്ങൾ, ഗതാഗതം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഹമ്മദാബാദ് പോലീസ് ഇരുവരുടെയും റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചു.

രണ്ടാം ഘട്ട പ്രചരണങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച അഹമ്മദാബാദിൽ നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കാണ് പോലീസ് അനുമതി നിഷേധിച്ചത്. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ മോദിയും രാഹുലും നിരവധി റാലികളിൽ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു.

റോഡ് ഷോയിൽ നിരവധി പേർ പങ്കെടുക്കുമെന്നും ഇത് പൊതുജനങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും അതിനാൽ ജനങ്ങളുടെ സുരക്ഷ മുന്നിൽ കണ്ടാണ് റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതെന്നും അഹമ്മദാബാദ് പോലീസ് കമ്മീഷണർ എ.കെ. സിംഗ് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.