തെ​ളി​വു​ണ്ടെ​ങ്കി​ൽ എ​ന്തേ കേ​സെ​ടു​ത്തി​ല്ല..? പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യോ​ടു പ്ര​കാ​ശ് രാ​ജ്
Monday, December 11, 2017 12:50 PM IST
ബം​ഗ​ളു​രു: ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് പാ​ക്കി​സ്ഥാ​നു​മാ​യി കൈ​കോ​ർ​ത്തെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ന​ട​ൻ പ്ര​കാ​ശ് രാ​ജ്.

പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ച കാ​ര്യ​ങ്ങ​ളി​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ ഇ​ക്കാ​ര്യം തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ വി​ളി​ച്ചു പ​റ​യു​ന്ന​തി​നു പ​ക​രം അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നി​ല്ലേ വേ​ണ്ട​തെ​ന്ന് പ്ര​കാ​ശ് രാ​ജ് ചോ​ദി​ക്കു​ന്നു. ജ​സ്റ്റ് ആ​സ്കിം​ഗ് എ​ന്ന ഹാ​ഷ്ടാ​ഗി​ൽ ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത തു​റ​ന്ന ക​ത്തി​ലാ​ണ് ന​ട​ന്‍റെ പ്ര​തി​ക​ര​ണം.

രാ​ജ്യ​ത്തെ ഒ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കാ​നും ന​മ്മു​ടെ രാ​ജ്യ​ത്തെ ആ​ര് ന​യി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്കാ​നും വേ​ണ്ടി ന​മ്മു​ടെ ശ​ത്രു​രാ​ജ്യ​വു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി എ​ന്നാ​ണ് താ​ങ്ക​ൾ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​ഗൂ​ഢാ​ലോ​ച​ന​യെ കു​റി​ച്ച് താ​ങ്ക​ളു​ടെ എ​ക്ക​ൽ തെ​ളി​വു​ണ്ടെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ അ​വ​രെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക​യാ​ണു വേ​ണ്ട​ത്. കാ​ര​ണം ഇ​ത് വ​ലി​യ അ​പ​ക​ട​വും ന​മ്മു​ടെ രാ​ജ്യ​ത്തി​നു നേ​രെ​യു​ള്ള സു​ര​ക്ഷാ ഭീ​ഷ​ണി​യു​മാ​ണ്- പ്ര​കാ​ശ് രാ​ജ് പ​റ​യു​ന്നു.

ആ​രോ​പി​ത​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് പ​ക​രം എ​ന്തി​നാ​ണു താ​ങ്ക​ൾ ജ​ന​ങ്ങ​ളോ​ടു പ​രാ​തി പ​റ​യു​ന്ന​തെ​ന്നും ന​ട​ൻ ചോ​ദി​ക്കു​ന്നു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി​ക്കു​നേ​രെ തു​ട​ർ​ച്ച​യാ​യി ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന പ്ര​കാ​ശ് രാ​ജി​ന്‍റെ ഏ​റ്റ​വു​മൊ​ടു​വി​ലെ വി​മ​ർ​ശ​ന​മാ​ണി​ത്.

ഗു​ജ​റാ​ത്തി​ലെ പാ​ല​ൻ​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​യാ​ണ് മോ​ദി കോ​ണ്‍​ഗ്ര​സി​നെ​തി​രേ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​ത്. മ​ണി​ശ​ങ്ക​ർ അ​യ്യ​ർ ത​ന്നെ താ​ഴ്ന്ന വി​ഭാ​ഗ​ക്കാ​ര​ൻ എ​ന്നു വി​ളി​ച്ച​തി​ന്‍റെ​പി​റ്റേ​ന്ന് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള​വ​ർ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട്ടെ​ന്നു​മാ​യി​രു​ന്നു മോ​ദി​യു​ടെ ആ​രോ​പ​ണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.