ശശീന്ദ്രനെതിരായ ഫോൺകെണി കേസ്: ഹർജി മാറ്റി
Tuesday, December 12, 2017 3:19 AM IST
കൊച്ചി: ഫോൺ കെണി കേസിൽ മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരായ സ്വകാര്യ അന്യായം റദ്ദാക്കാന്‍ അനുമതി ആവശ്യപ്പെട്ട് ചാനല്‍ പ്രവർത്തക നല്‍കിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷമായിരിക്കും കേസ് പരിഗണിക്കുക.

പരാതിക്കാരിയായ യുവതി തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഇതേ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.