കു​റ്റ​പ​ത്രം ചോ​ർ​ന്ന സം​ഭ​വം; ദി​ലീ​പി​ന്‍റെ വാ​ദം പൂ​ർ​ത്തി​യാ​യി
Tuesday, December 12, 2017 11:20 AM IST
അ​ങ്ക​മാ​ലി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം സ​മ​ർ​പ്പി​ച്ച അ​നു​ബ​ന്ധ കു​റ്റ​പ​ത്രം മാ​ധ്യ​മ​ങ്ങ​ൾ​ക്ക് പോ​ലീ​സ് ചോ​ർ​ത്തി ന​ൽ​കി എ​ന്ന ദീ​ലി​പി​ന്‍റെ പ​രാ​തി​യി​ൽ ദി​ലീ​പി​ന്‍റെ ഭാ​ഗം വാ​ദം പൂ​ർ​ത്തി​യാ​യി.

കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട കു​റ്റ​പ​ത്രം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി നീ​തി നി​ർ​വ​ഹ​ണ​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും അ​തി​നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യ​ണ​മെ​ന്നും ദി​ലീ​പി​നു വേ​ണ്ടി അ​ഡ്വ. രാ​മ​ൻ​പി​ള്ള​യു​ടെ സ​ഹ​അ​ഭി​ഭാ​ഷ​ക​ൻ സു​ജേ​ഷ് മേ​നോ​ൻ വാ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ വാ​ദം അ​ങ്ക​മാ​ലി കോ​ട​തി 16ന് ​കേ​ൾ​ക്കും.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ എ​ട്ടാം പ്ര​തി​യാ​ക്കി​ക്കൊ​ണ്ടു​ള​ള അ​നു​ബ​ന്ധ കു​റ്റ​പ​ത്രം അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ചി​രു​ന്നു. അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ ന​ടി​യാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ ഒ​ന്നാം സാ​ക്ഷി. മ​ഞ്ജു വാ​ര്യ​ർ കേ​സി​ൽ 11-ാം സാ​ക്ഷി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.