വായ്പ ഇളവ് ലഭിക്കുന്നില്ലെങ്കിൽ നികുതികൾ അടയ്ക്കരുതെന്ന് ശരത് പവാർ
Tuesday, December 12, 2017 3:09 PM IST
നാഗ്പുർ: മഹാരാഷ്ട്ര സർക്കാർ അനുവദിച്ച കർഷകവായ്പ ഇളവ് കർഷകർക്കു തിരികെ ലഭിക്കുന്നില്ലെങ്കിൽ നികുതികൾ, വൈദ്യുതി ബിൽ തുടങ്ങിയവ സർക്കാരിലേക്ക് അടയ്ക്കാതെ പ്രതിഷേധിക്കണമെന്ന് മുൻ കൃഷിമന്ത്രിയും എൻസിപി നേതാവുമായ ശരത് പവാർ.

കാർഷിക വിരുദ്ധ സമീപനങ്ങൾക്കെതിരേ കോണ്‍ഗ്രസും എൻസിപിയും സംയുക്തമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് പ്രയോജനം ചെയ്യാത്ത സർക്കാരിനോടു സഹകരിക്കേണ്ട ബാധ്യത ജനങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി ഫഡ്നാവിസ് ഭീഷണിയുടെ ഭാഷയിലാണു സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച പവാറിന്‍റെ 77-ാം ജന്മദിനമായിരുന്നു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.