യെ​മ​നി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ളു​ടെ വ്യോ​മാ​ക്ര​മ​ണം; 35 പേ​ർ കൊ​ല്ല​പ്പെ​ട്ടു
Wednesday, December 13, 2017 11:07 AM IST
സ​നാ: യെ​മ​​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ​ന​യി​ലെ ജ​യി​ലി​ൽ സൗ​ദി സ​ഖ്യ​ക​ക്ഷി​ക​ൾ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മു​പ്പ​തോ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജ​യി​ലി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ട​വ​രാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ആ​ക്ര​മ​ണ​ത്തി​ൽ ജ​യി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കി​ഴ​ക്ക​ൻ സ​ന​യി​ൽ‌ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്. അ​ഞ്ചു ത​വ​ണ ജ​യി​ലി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം ഉ​ണ്ടാ​യി. ജ​യി​ലി​ൽ ഏ​ക​ദേ​ശം 180 ത​ട​വു​പു​ള്ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്നും 35 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.