ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സ്; സി​ന്ധു ജ​യി​ച്ചു തു​ട​ങ്ങി, ശ്രീ​കാ​ന്തി​ന് തോ​ൽ​വി
Wednesday, December 13, 2017 12:17 PM IST
ദു​ബാ​യ്: ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രി​സി​ൽ ആ​ദ്യ റൗ​ണ്ടി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് വി​ജ​യം. ഹൈ ​ബിം​ഗ് ജി​യാ​വോ​യെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗെ​യി​മു​ക​ൾ​ക്കാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ ഗെ​യിം അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ സ​ന്ധു ര​ണ്ടാം ഗെ​യിം എ​തി​രാ​ളി​ക്ക് വി​ട്ടു​ന​ൽ​കി. മൂ​ന്നാം ഗെ​യി​മി​ൽ ഒ​പ്പ​ത്തി​നൊ​പ്പം പോ​രാ​ടി ഗെ​യി​മും മ​ത്സ​ര​വും ഇ​ന്ത്യ​ൻ താ​രം സ്വ​ന്ത​മാ​ക്കി. സ്കോ​ർ: 21-11, 16-21, 21-18. മ​ത്സ​രം ഒ​രു മ​ണി​ക്കൂ​റും നാ​ലു മി​നി​റ്റും നീ​ണ്ടു​നി​ന്നു.

എ​ന്നാ​ൽ ഇ​ന്ത്യ​ൻ താ​രം കി​ഡം​ബി ശ്രീ​കാ​ന്തി​ന് ആ​ദ്യ റൗ​ണ്ടി​ല്‍ കാ​ലി​ട​റി. ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം വി​ക്ട​ര്‍ അ​ക്‌​സ​ല്‍​സെ​നി​നോ​ടാ​ണ് ശ്രീ​കാ​ന്ത് പ​രാ​ജ​യ​പ്പെ​ട്ട​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു തോ​ൽ​വി. സ്കോ​ർ: 13-21, 17-21.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.