ജറുസലം പലസ്തീന്‍റെ തലസ്ഥാനം: എർദോഗൻ
Wednesday, December 13, 2017 5:45 PM IST
ഇസ്താംബൂൾ: പലസ്തീൻ രാഷ്ട്രത്തേയും ജറുസലമിനെ അതിന്‍റെ തലസ്ഥാനമായും ഉടൻ അംഗീകരിക്കണമെന്ന് ലോകനേതാക്കളോട് തുർക്കി പ്രസിഡന്‍റ് തയ്പ് എർദോഗൻ ആവശ്യപ്പെട്ടു. ഇസ്രയേലിനെ "അധിനിവേശ രാജ്യ'മായും "ഭീകര രാജ്യ'മായും പ്രഖ്യാപിക്കണമെന്നും
ഇസ്താംബൂളിൽ ചേർന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കോഓപ്പറേഷൻ(ഒഐസി) ഉച്ചകോടിയിൽ എർദോഗൻ പറഞ്ഞു.

ഇസ്രയേലിന്‍റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടി പിൻവലിക്കണം. ഇതിനായി മുസ്ലീം രാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്നും യോഗത്തിൽ എർദോഗൻ വ്യക്തമാക്കി. ട്രംപിന്‍റെ പ്രഖ്യാപനം ലോകസമാധാനത്തെ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യമാണെന്ന് പലസ്തീൻ പ്രസിഡന്‍റ് മഹമൂദ് അബ്ബാസും പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.