ജീവനക്കാരുടെ അലംഭാവം: വ്യോമയാന മന്ത്രിയുൾപ്പെടെയുള്ള യാത്രക്കാരെ വലച്ച് എയർ ഇന്ത്യ
Thursday, December 14, 2017 2:43 AM IST
ന്യൂഡൽഹി: ജീവനക്കാർ കൃത്യസമയത്ത് ജോലിക്ക് എത്താത്തതിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം വൈകി. കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി പി. അശോക് ഗജപതി രാജു യാത്ര ചെയ്യാനുണ്ടായിരുന്നിട്ടും എയർ ഇന്ത്യയുടെ വിമാനം ഒന്നര മണിക്കൂർ വൈകി. ഡൽഹി-വിജയവാഡ വിമാനമാണ് വൈകിയത്.

സംഭവത്തെ തുടർന്നു ക്ഷുഭിതരായ യാത്രക്കാർ മന്ത്രിയെ ചോദ്യം ചെയ്തു. യാത്രക്കാരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ മന്ത്രി എയർ ഇന്ത്യ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. പൈലറ്റ് ഇല്ലാത്തതിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് അധികൃതർ നൽകിയ വിശദീകരണം.

ജോലിയിൽ വീഴ്ച വരുത്തിയ എയർ ഇന്ത്യയുടെ ജീവനക്കാർക്കെതിരെ അധികൃതർ പിന്നീട് നടപടി സ്വീകരിച്ചു. മൂന്നു ജീവനക്കാരെ സസ്പെൻഡു ചെയ്യുകയും ക്യാപ്റ്റനു താക്കീത് നൽകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.