അവിഹിത ബന്ധത്തിന് സാക്ഷിയായി; ആറു വയസുകാരിയെ അമ്മയും കാമുകനും ചേർന്ന് കൊന്നു
Friday, December 15, 2017 2:33 AM IST
ന്യൂ​ഡ​ൽ​ഹി: അ​വി​ഹി​ത ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​ച്ഛ​നോ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് പ​റ​ഞ്ഞ ആ​റു വ​യ​സു​കാ​രി​യെ അ​മ്മ കാ​മു​ക​നെ കൂ​ട്ടു​പി​ടി​ച്ച് ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ഗാ​സി​യാ​പു​രി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കേ​സി​ൽ 29 വ​യ​സു​കാ​രി​യാ​യ അ​മ്മ​യെ​യും കാ​മു​ക​ന്‍ സു​ധീ​റി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു ആ​ൺ​മ​ക്ക​ളു​ടെ അ​മ്മ കൂ​ടി​യാ​ണ് യു​വ​തി.

അ​ച്ഛ​ൻ വീ​ട്ടി​ലി​ല്ലാ​ത്ത ത​ക്കം നോ​ക്കി​യെ​ത്തി​യ കാ​മു​ക​നു​മാ​യി അ​മ്മ സ​മ​യം ചെ​ല​വി​ടു​ന്ന​ത് പെ​ൺ​കു​ട്ടി ക​ണ്ട​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. അ​രു​താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​തി​നെ കു​റി​ച്ച് അ​ച്ഛ​നോ​ട് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​തോ​ടെ കൊ​ല ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മ​റ്റു​ള്ള​വ​രെ തെ​റ്റു​ധ​രി​പ്പി​ക്കാ​ൻ പെ​ൺ​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ൾ അ​ഴി​യു​ക​യാ​യി​രു​ന്നു.

തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹ​വും കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി​യും പോ​ലീ​സ് ‌ക​ണ്ടെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.