ഓ​രോ​വ​റി​ലെ ആ​റു പ​ന്തും സി​ക്സ​റി​നു പ​റ​ത്തി ര​വീ​ന്ദ്ര ജ​ഡേ​ജ
Friday, December 15, 2017 3:16 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഓ​രോ​വ​റി​ലെ ആ​റു പ​ന്തും സി​ക്സ​റി​നു പ​റ​ത്തി ഇ​ന്ത്യ​ൻ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ. സൗ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ ജി​ല്ലാ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അം​റേ​ലി​ക്കെ​തി​രെ​യാ​ണ് ജാം​ന​ഗ​ർ താ​ര​മാ​യ ജ​ഡേ​ജ സി​ക്സ​റു​ക​ൾ വ​ർ​ഷി​ച്ച​ത്. യു​വ​രാ​ജ് സിം​ഗും ര​വി ശാ​സ്ത്രി​യും മാ​ത്ര​മാ​ണ് മു​ന്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ.

15-ാം ഓ​വ​റി​ൽ ഓ​ഫ് സ്പി​ന്ന​ർ നി​ലാം വം​ജ​യെ ജ​ഡേ​ജ നി​ലം​തൊ​ടാ​തെ പ​റ​ത്തി. ഓ​വ​റി​ലെ ആ​റും പ​ന്തും സി​ക്സ​റി​നു പാ​യി​ച്ച ജ​ഡേ​ജ, മ​ത്സ​ര​ത്തി​ൽ 69 പ​ന്തി​ൽ​നി​ന്ന് 154 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. പ​ത്തു സി​ക്സ​റു​ക​ളും 15 ബൗ​ണ്ട​റി​ക​ളും ജ​ഡേ​ജ അ​ക്കൗ​ണ്ടി​ൽ കു​റി​ച്ചു.

ജ​ഡേ​ജ​യു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ മി​ക​വി​ൽ 20 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ജാം​ന​ഗ​ർ 239 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ അം​റേ​ലി​ക്ക് വെ​റും 118 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.