ഇ​ന്ത്യ​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ടെ​ലി​കോം മ​ന്ത്രി​യു​ടെ ക​ട്ട​സ​പ്പോ​ർ​ട്ട്
Saturday, December 16, 2017 12:36 PM IST
ന്യൂഡൽഹി: ഇ​ന്ത്യ​യി​ലെ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ക​ട്ട​സ​പ്പോ​ർ​ട്ടു​മാ​യി ടെ​ലി​കോം മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ത്തി​ൽ ഇ​ന്ത്യ വി​വേ​ച​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ വി​ല​പേ​ശി​വി​ൽ‌​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​ന്‍റ​ർ​നെ​റ്റ് എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കും. നെ​റ്റ് ന്യൂ​ട്രാ​ലി​റ്റി സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ളി​ലേ​ക്കു​പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക അ​വ​രു​ടെ വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു. ന​മ്മു​ടെ സ​ർ​ക്കാ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വ്യ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്‍റ​ർ​നെ​റ്റി​ലെ എ​ല്ലാ സേ​വ​ന​ങ്ങ​ളെ​യും തു​ല്യ​മാ​യി കാ​ണ​ണ​മെ​ന്ന നെ​റ്റ് ന്യൂ​ട്രാ​ലി​റ്റി നി​യ​മം ക​ഴി​ഞ്ഞ ദി​വ​സം യു​എ​സ് പി​ൻ​വ​ലി​ച്ചി​രു​ന്നു. വെ​റൈ​സ​ൺ, കോം​കാ​സ്റ്റ് പോ​ലെ​യു​ള്ള ടെ​ലി​കോം ഭീ​മ​ൻ​മാ​ർ​ക്കു വേ​ണ്ടി​യാ​ണു പു​ത്ത​ൻ നീ​ക്ക​മെ​ന്നാ​ണു പ്ര​ധാ​ന ആ​രോ​പ​ണം. ഒ​ബാ​മ​യു​ടെ കാ​ല​ത്തെ നെ​റ്റ് ന്യൂ​ട്രാ​ലി​റ്റി ന​യം പി​ൻ​വ​ലി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്ന​താ​യി വൈ​റ്റ് ഹൗ​സും വ്യ​ക്ത​മാ​ക്കി. യു​എ​സി​ന്‍റെ പു​തി​യ ന​യം ഉ​പ​ഭോ​ക്തൃ​വി​രു​ദ്ധ​വും കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തു​മാ​ണെ​ന്നു ലോ​ക​മെ​ങ്ങും വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.