പാക്കിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടനം; മരണം ഒൻപതായി
Sunday, December 17, 2017 11:33 AM IST
ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ പള്ളിയിൽ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഒൻപതായി. പാക്കിസ്ഥാനിലെ ക്വറ്റയിലുള്ള മെതഡിസ്റ്റ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്.

സംഭവത്തിൽ പരിക്കേറ്റവരുടെ എണ്ണത്തിലും വർധനവുണ്ടെന്നാണ് വിവരം. നിലവിൽ പരിക്കേറ്റവരുടെ എണ്ണം 44 ആയി. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

സ​​ൺ​​ഡേ സ്കൂ​​​ൾ ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​മു​​​ണ്ടാ​​​യ​​​ത്. നാ​​നൂ​​റി​​ല​​​ധി​​​കം വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ള്ളി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ട്ടാ​​​ളമേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മ​​​ർ ബ​​​ജ്‌​​​വ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​​പി​​​ച്ചു.

ചാവേർ ആക്രമണമാണ് ഉണ്ടായതെന്നാണ് പോലീസ് നിഗമനം. രണ്ട് അക്രമികളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ഇവർക്കുപുറമേ രണ്ട് സ്ത്രീകൾക്കും അഞ്ച് പുരുഷന്മാർക്കുമാണ് ജീവൻ നഷ്ടപ്പെട്ടത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.