വാർത്തകൾ തേടി പോകേണ്ട, വാർത്തകൾ ഇനി നിങ്ങളെ തേടിയെത്തും
Wednesday, January 3, 2018 6:14 PM IST
മലയാളത്തിലെ ആദ്യ ഓൺലൈൻ പത്രമായ ദീപിക ഡോട്ട്കോം വായനക്കാർക്കായി ഓൺലൈൻ വായനയുടെ മറ്റൊരു വിസ്മയമൊരുക്കുന്നു. ഓരോ ദിവസങ്ങളിലെയും ഏറ്റവും പ്രധാന വാർത്തകൾ തത്സമയം പുഷ് നോട്ടിഫിക്കേഷനായി നിങ്ങളെ തേടിയെത്തും. ജോലിത്തിരക്കിനിടയിലും തെല്ലും ശല്യപ്പെടുത്താതെ വാർത്തകൾ നിങ്ങൾക്കൊപ്പം.

ബ്രൗസറിൽ ദീപിക ഡോട്ട്കോം തുറക്കുക. അപ്പോൾ പുഷ് നോട്ടിഫിക്കേഷൻ ആക്ടിവേറ്റ് ചെയ്യാനുള്ള അറിയിപ്പ് ലഭിക്കും. നോട്ടിഫിക്കേഷൻ ലഭിക്കാൻ അനുവാദം നല്കിയാൽ ബ്രൗസർ തുറക്കുമ്പോൾ പ്രധാന വാർത്തകൾ അതതു സമയങ്ങളിൽ നോട്ടിഫിക്കേഷനായി ലഭിക്കും. കംപ്യൂട്ടറുകളിലും ആൻഡ്രോയിഡ് ഫോണുകളിലും ഈ സേവനം ലഭ്യമാകും. ഇനി വാർത്തകൾ തേടിപ്പോകേണ്ട, വാർത്തകൾ നിങ്ങളെ തേടിയെത്തട്ടെ..
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.