കലിപ്പടക്കു, കപ്പടിക്കൂ..! കാവലാളാകാൻ വീണ്ടും ഡേ​വി​ഡ് ജ​യിം​സ് വരുന്നു
Wednesday, January 3, 2018 6:14 PM IST
കൊ​ച്ചി: ഡേ​വി​ഡ് ജ​യിം​സി​നെ വീ​ണ്ടും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. റെ​നെ മ്യൂ​ള​സ്റ്റീ​ൻ രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഡേ​വി​ഡ് ജ​യിം​സി​ന്‍റെ നി​യ​മ​നം. തി​ര​ക്കി​ട്ട ച​ർ​ച്ച​ക​ൾ​ക്കു​പി​ന്നാ​ലെ സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റി​ന്‍റെ ഇ​ട​പെ​ട​ൽ കൂ​ടി​യാ​യ​തോ​ടെ​യാ​ണ് ഡേ​വി​ഡ് ജ​യിം​സ് ടീ​മി​നൊ​പ്പം ചേ​രാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണു സൂ​ച​ന. 2014ൽ ​ഐ​എ​സ്എ​ൽ ആ​ദ്യ സീ​സ​ണി​ൽ ഫൈ​ന​ലി​ലെ​ത്തി​യ ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും മാ​ർ​ക്വീ താ​ര​വു​മാ​യി​രു​ന്നു ഡേ​വി​ഡ് ജ​യിം​സ്. അ​തേ​സ​മ​യം, പു​തി​യ പ​രി​ശീ​ല​ക​നെ നി​യ​മി​ച്ചെ​ങ്കി​ലും സ​ഹ​പ​രി​ശീ​ല​ക​നാ​യി​രു​ന്ന തം​ഗ്ബോ​യ് സിം​ഗ്തോ​യ്ക്കാ​യി​രി​ക്കും എ​ഫ്സി പൂ​ന സി​റ്റി​ക്കെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​ൽ ടീ​മി​ന്‍റെ ചു​മ​ത​ല.

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പ​കു​തി സീ​സ​ണ്‍ പി​ന്നി​ടു​ന്പോ​ഴും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ന്ന​തി​നെ​ത്തു​ട​ർ​ന്നു പ​രി​ശീ​ല​ക​ൻ റെ​നെ മ്യൂ​ള​സ്റ്റീ​ൻ രാ​ജി​വ​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച കൊ​ച്ചി​യി​ൽ എ​ഫ്സി പൂ​ന സി​റ്റി​ക്കെ​തി​രേ ബ്ലാ​സ്റ്റേ​ഴ്സ് ഇ​റ​ങ്ങാ​നി​രി​ക്കെ​യാ​ണ് പ​രി​ശീ​ല​ക​ന്‍റെ രാ​ജി. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണു രാ​ജി​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ടീ​മി​ലെ പ​ട​ല​പി​ണ​ക്ക​വും ദ​യ​നീ​യ പ്ര​ക​ട​ന​വു​മാ​ണ് രാ​ജി​യി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണു വി​വ​രം.

2016ൽ ​ശ​രാ​ശ​രി സം​ഘം മാ​ത്ര​മാ​യി​രു​ന്ന മ​ഞ്ഞ​പ്പ​ട​യെ ഫൈ​ന​ലി​ലെ​ത്തി​ച്ച സ്റ്റീ​വ് കോ​പ്പ​ലി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യാ​ണു മ്യൂ​ള​സ്റ്റീ​ൻ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്. മു​ൻ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് പ​രി​ശീ​ല​ക​ൻ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ന്‍റെ അ​സി​സ്റ്റ​ൻ​റും യൂ​ത്ത് ടീം ​പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന മ്യൂ​ള​സ്റ്റീ​നെ ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ​യാ​ണു ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ലി​ൽ അ​വ​ത​രി​പ്പി​ച്ച​തും. നാ​ലു സീ​സ​ണി​നി​ടെ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​റാ​മ​ത്തെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു റെ​നെ.

എ​ന്നാ​ൽ, നി​ല​വി​ൽ ക​ളി​ച്ച ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ ടീ​മി​നു ജ​യി​ക്കാ​നാ​യ​ത് ഒ​രെ​ണ്ണ​ത്തി​ൽ മാ​ത്ര​മാ​ണ്. ര​ണ്ടെ​ണ്ണ​ത്തി​ൽ തോ​റ്റു. നാ​ലെ​ണ്ണം സ​മ​നി​ല​യി​ലും ക​ലാ​ശി​ച്ചു. ഏ​ഴു പോ​യി​ന്‍റു​മാ​യി പോ​യി​ൻ​റ് പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്റ്റേ​ഴ്സി​പ്പോ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.