കു​മാ​ർ വി​ശ്വാ​സി​ന് ആ​പ്പി​ന്‍റെ ആ​പ്പ്; രാ​ജ്യ​സ​ഭ‍​യി​ലേ​ക്ക് ഇ​ത്ത​വ​ണ​യും ടി​ക്ക​റ്റി​ല്ല
Wednesday, January 3, 2018 6:21 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട കു​മാ​ർ വി​ശ്വാ​സ് ആം ​ആ​ദ്മി നേ​തൃ​ത്വ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് രം​ഗ​ത്ത്. സ​ത്യം വി​ളി​ച്ചു പ​റ​ഞ്ഞ​തി​ന് താ​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ടു. ത​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ന്നും പാ​ർ​ട്ടി സ്ഥാ​പ​കാം​ഗ​മാ​യ വി​ശ്വാ​സ് പ​റ​ഞ്ഞു.

രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് മൂ​ന്നു പേ​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വി​ശ്വാ​സി​ന്‍റെ പ്ര​തി​ക​ര​ണം. ജ​നു​വ​രി ആ​റി​നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഞ്ജ​യ് സിം​ഗ്, സു​ശീ​ൽ ഗു​പ്ത, എ​ൻ.​ഡി. ഗു​പ്ത തു​ട​ങ്ങിയ​വ​രാ​ണ് ആം ​ആ​ദ്മി​യെ പ്ര​തി​നി​ധി​ക​രി​ക്കു​ന്ന​ത്.

ഏ​റെ നാ​ളു​ക​ളാ​യി വി​ശ്വാ​സ് പാ​ർ​ട്ടി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി യോ​ജി​പ്പി​ല​ല്ല. ക​ഴി​ഞ്ഞ ന​വം​ബ​ർ മു​ത​ലാ​ണ് വി​ശ്വാ​സ് പാ​ർ​ട്ടി​യു​മാ​യി അ​ക​ന്നു​തു​ട​ങ്ങി​യ​ത്. ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​താ​ണ് വി​ശ്വാ​സ് ഉ​ട​ക്കി​ടാ​ൻ കാ​ര​ണ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.