കാ​ഷ്മീ​രി​ൽ പാ​ക് വെ​ടി​വ​യ്പി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു
Wednesday, January 3, 2018 6:45 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച സാം​ബാ സെ​ക്ട​റി​ലെ രാ​ജ്പു​ര​യി​ലാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്.

ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ആ​ർ.​പി ഹ​സ്ര​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഹ​സ്ര​യെ സാം​ബ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ര​ജൗ​രി​യി​ലും പൂ​ഞ്ചി​ലും പാ​ക് സൈ​ന്യം ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്. സാം​ബ സെ​ക്ട​റി​ലേ​ക്കും ഇ​പ്പോ​ൾ പാ​ക് സൈ​ന്യം ആ​ക്ര​മ​ണം വ്യാ​പി​പ്പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.