അഭിപ്രായഭിന്നതകൾക്കിടെ ഭരണഘടനാ ബെഞ്ചുകൾ കേസുകളിൽ വാദം കേട്ടു തുടങ്ങുന്നു
Sunday, January 14, 2018 10:01 AM IST
ന്യൂഡൽഹി: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുകൾ കേസുകളിൽ വാദം കേട്ടു തുടങ്ങുന്നു. ബുധനാഴ്ച മുതലാണ് വാദം കേൾക്കുക. ചീഫ് ജസ്റ്റീസും മുതിർന്ന നാല് ജഡ്ജിമാരും തമ്മിലുള്ള തർക്കങ്ങൾക്കിടെയാണ് ഇത് സംബന്ധിച്ച് വിജ്ഞപാനം പുറപ്പെടുവിച്ചിരിക്കുന്നത്. ആധാർ കേസ്, ശബരിമല സ്ത്രീ പ്രവേശനം, സ്വവർഗാനുരാഗ കേസ് എന്നിവ ഭരണഘടനാ ബെഞ്ചുകളുടെ പരിഗണനയ്ക്കു വരും. എട്ട് ഭരണഘടനാ ബെഞ്ചുകളാണ് വാദം കേൾക്കുന്നത്.

അതേസമയം, സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സി​നെ​തി​രേ മു​തി​ർ​ന്ന നാ​ലു ജ​ഡ്ജി​മാ​ർ പ​ര​സ്യ​മാ​യി പ്ര​തി​ഷേ​ധി​ച്ച​തി​നെത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ പ​ല​ ത​ല​ങ്ങളിൽ ശ്ര​മം തു​ട​രുകയാണ്. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഏ​ഴം​ഗ സ​മി​തി​യെ ബാ​ർ കൗ​ണ്‍സി​ൽ ഓഫ് ഇന്ത്യ ശനിയാഴ്ച നി​യോ​ഗി​ച്ചിരുന്നു.

ദശകങ്ങളായുള്ള കീ​ഴ്‌വഴ​ക്ക​ങ്ങ​ൾ മ​റി​ക​ട​ന്ന് വ​ള​രെ സു​പ്ര​ധാ​ന​ കേ​സു​ക​ളി​ൽ ബെഞ്ച് രൂ​പ വത്ക​രി​ക്കു​ന്ന ചീഫ് ജസ്റ്റീസ് ദീ​പ​ക് മി​ശ്ര​യു​ടെ ന​ട​പ​ടി തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ലന്നാ ണ് ജഡ്ജിമാർ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.