ഭീ​മ​ൻ ആ​ണ​വാ​ബ​ദ്ധം..! പേടിച്ചുകിടുങ്ങി ഹവായി
Sunday, January 14, 2018 10:06 AM IST
ഹൊ​ണ​ലു​ലു: ആ​ണ​വ മി​സൈ​ലി​ന്‍റെ ബ​ട്ട​ൺ കൈ​യി​ലു​ണ്ടെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും പ​ര​സ്പ​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് അ​ടു​ത്ത​കാ​ല​ത്താ​യി​രു​ന്നു. ഇ​വ​രു​ടെ കൈ ​ത​ട്ടി​യെ​ങ്ങാ​നും ഈ ​മി​സൈ​ൽ പ​റ​ന്നാ​ലോ! ഈ ​പേ​ടി​ക്ക് വ​ലി​യ അ​ടി​സ്ഥാ​ന​മൊ​ന്നുമി​ല്ലെ​ങ്കി​ലും അ​തി​നു സ​മാ​ന​മാ​യൊ​രു അ​ബ​ദ്ധം യു​എ​സ് സം​സ്ഥാ​ന​മാ​യ ഹ​വാ​യി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി.

ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കൈ ​അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മി​സൈ​ൽ പ​തി​ക്കാ​ൻ​പോ​കു​ന്നെ​ന്ന സ​ന്ദേ​ശം പ​റ​ന്ന​തോ​ടെ​യാ​ണ് ഹ​വാ​യി യു​ദ്ധ​ഭീ​തി​യി​ലാ​യ​ത്. ജ​ന​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കാ​യി​രു​ന്നു സ​ന്ദേ​ശം പാ​ഞ്ഞ​ത്. സൈ​ൽ പ​തി​ക്കാ​ൻ​പോ​കു​ന്നു. ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ​ണ​മെ​ന്നും ഇ​ത് സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. പി​ന്നീ​ട് ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളും റേ​ഡി​യോ​യി​ലും ഈ ​സ​ന്ദേ​ശം പ്ര​ക്ഷേ​പ​ണം ചെ​യ്തു. ഇ​തോ​ടെ ആ​ളു​ക​ൾ പ​രി​ഭ്രാ​ന്ത​രാ​യി. സം​ഭ​വം കൈ​വി​ട്ട​തോ​ടെ കൈ​യ​ബ​ദ്ധം പ​റ്റി​യ​താ​ണെ​ന്നും ക്ഷ​മി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ച് സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ത​ന്നെ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഭീ​തി​യൊ​ഴി​ഞ്ഞ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ൻ തെ​റ്റാ​യ ബ​ട്ട​ണി​ൽ അ​മ​ർ​ത്തി​യ​താ​ണ് ജാ​ഗ്ര​താ നി​ർ​ദേ​ശം ഉ​ണ്ടാ​യ​തെ​ന്ന് ഗ​വ​ർ​ണ​ർ ഡേ​വി​ഡ് ഐ​ഗെ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മാ​പ്പു പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ യു​എ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഹ​വാ​യി​ൽ ഉ​ത്ത​ര​കൊ​റി​യ​ൻ മി​സൈ​ലു​ക​ളു​ടെ ആ​ക്ര​മ​ണ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജാ​ഗ്ര​താ സം​വി​ധാ​നം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഹ​വാ​യി ആ​ണ​വ യു​ദ്ധ ജാ​ഗ്ര​താ സൈ​റ​ൺ പ​രീ​ക്ഷി​ച്ചി​രു​ന്നു. ശീ​ത​യു​ദ്ധം അ​വ​സാ​നി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത്.

ഷി​ഫ്റ്റ് മാ​റു​മ്പോ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ജാ​ഗ്ര​താ സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പി​ക്കും. ഇ​ത്ത​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ൾ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു പ​റ്റി​യ പി​ഴ​വാ​ണ് തെ​റ്റാ​യ സ​ന്ദേ​ശം ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് ഡേ​വി​ഡ് ഐ​ഗെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.