പു​ത​പ്പ് വി​ത​ര​ണം ചെ​യ്യു​ന്ന ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്യാ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ ത​മ്മി​ല​ടി
Sunday, January 14, 2018 11:13 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പു​ത​പ്പ് വി​ത​ര​ണം ചെ​യ്ത ച​ട​ങ്ങി​ൽ ഫോ​ട്ടോ​യ്ക്കു പോ​സ് ചെ​യ്യാ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ ത​മ്മി​ല​ടി. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സീ​താ​പു​ർ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ലോ​ക്സ​ഭാ അം​ഗം രേ​ഖാ വ​ർ​മ​യു​ടേ​യും എം​എ​ൽ​എ ശ​ശാ​ങ്ക് ത്രി​വേ​ദി​യു​ടേ​യും അ​നു​യാ​യി​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

പോ​ലീ​സു​കാ​രു​ടെ​യും ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടേ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ത​മ്മി​ല​ടി. വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യ​തോ​ടെ സം​ഭ​വം വി​വാ​ദ​മാ​കു​ക​യും ചെ​യ്തു. എം​പി രേ​ഖാ വ​ർ​മ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ അ​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വ​നി​താ എം​എ​ൽ​എ ചെ​രു​പ്പൂ​രി​യാ​ണ് എ​തി​രാ​ളി​യെ ത​ല്ലി​യ​ത്.

യു​പി​യി​ൽ ശൈ​ത്യം ക​ന​ത്ത​തോ​ടെ ഭ​വ​ന​ര​ഹി​ത​രാ​യ നി​ര​വ​ധി ആ​ളു​ക​ളാ​ണ് മ​രി​ച്ചു​വീ​ണ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പാ​വ​പ്പെ​ട്ട​വ​ർ​ക്ക് പു​ത​പ്പ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​കൂ​ട്ട​ർ​ക്കും പ​രാ​തി​യി​ല്ലാ​ത്ത​തി​നാ​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.