യു​പി​യി​ൽ ലൗ ജി​ഹാ​ദ് ആ​ക്ര​മ​ണം വീ​ണ്ടും; യു​വാ​ക്ക​ൾ​ക്ക് കോ​ട​തി പ​രി​സ​ര​ത്ത് ക്രൂ​ര​മ​ർ​ദ​നം
Sunday, January 14, 2018 11:51 AM IST
ല​ക്നോ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ലൗ ജി​ഹാ​ദ് ആ​രോ​പി​ച്ച് വീ​ണ്ടും ആ​ക്ര​മ​ണം. മൂ​ന്നു യു​വാ​ക്ക​ളെ കോ​ട​തി പ​രി​സ​ര​ത്ത് ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. പോ​ലീ​സ് നോ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​പി​യി​ലെ ബാ​ഗ്പ​തി​ലാ​യി​രു​ന്നു സം​ഭ​വം. പ​ഞ്ചാ​ബ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്.

ബാ​ഗ്പ​ത് ജി​ല്ലാ കോ​ട​തി​യി​ൽ ഇ​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​ഞ്ചാ​ബി​ൽ​നി​ന്നു‌​ള്ള പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​നാ​ണ് ഇ​വ​ർ ബാ​ഗ്പ​തി​ൽ എ​ത്തി​യ​ത്. അ​ഭി​ഭാ​ഷ​ക​ന്‍റെ മു​റി​യി​ൽ ഇ​രി​ക്കു​മ്പോ​ൾ ഹി​ന്ദു യു​വ​വാ​ഹി​നി പ്ര​വ​ർ​ത്ത​ക​ർ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഹി​ന്ദു​പെ​ൺ​കു​ട്ടി​യെ അ​ന്യ​മ​ത​ത്തി​ൽ​പ്പെ​ട്ട​വ​ർ വി​വാ​ഹം ചെ​യ്യു​ന്ന​താ​യി ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. വി​വാ​ഹം ചെ​യ്യാ​നെ​ത്തി​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും ലൗജി​ഹാ​ദ് ആ​രോ​പി​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​ബ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് തേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.