ഇ​ന്ത്യ​ൻ പു​ലി​ക്കു​ട്ടി​ക​ൾ..! ലോകകപ്പിൽ ദ്രാവിഡ ശിഷ്യർക്ക് വിജയത്തുടക്കം
Sunday, January 14, 2018 3:16 PM IST
വെ​ല്ലി​ങ്ട​ണ്‍: അ​ണ്ട​ര്‍-19 ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ‌ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ ഓ​സ്ട്രേ​ലി​യ​യെ 100 റ​ൺ​സി​നു ത​ക​ർ​ത്തു. വി​ജ​യ​ത്തോ​ടെ ദ്രാ​വി​ഡ ശി​ഷ്യ​ർ തു​ട​ക്കം ഗം​ഭീ​ര​മാ​ക്കി. ഇ​ന്ത്യ​കു​റി​ച്ച 329 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 42.5 ഓ​വ​റി​ൽ 228 റ​ൺ​സി​നു പു​റ​ത്താ​യി.

പ്രി​ഥ്വി ഷാ​യു​ടേ​യും (94) മ​ഞ്ചോ​ത് ക​ൽ​റ​യു​ടേ​യും (86) ശു​ഭ​മാ​ൻ ഗി​ല്ലി​ന്‍റെ​യും (63) അ​ർ​ധ സെ​ഞ്ചു​റി​ക്ക​രു​ത്തി​ലാ​ണ് ഇ​ന്ത്യ 328 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നു ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ ഷാ​യും ക​ൽ​റ​യും ഓ​സീ​സ് ബൗ​ള​ർ​മാ​രെ ത​ല​ങ്ങും​വി​ല​ങ്ങും പാ​യി​ച്ചു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 180 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഷാ​യും ക​ൽ​റ​യും പു​റ​ത്താ​യ ശേ​ഷം ഗി​ല്ലാ​ണ് സ്കോ​റിം​ഗ് വേ​ഗം കൂ​ട്ടി​യ​ത്. എ​ന്നാ​ൽ അ​വ​സാ​ന ഏ​ഴ് ഓ​വ​റു​ക​ളി​ൽ ഏ​ഴു വി​ക്ക​റ്റു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ അ​ന്യ​മാ​യി.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യെ മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ നാ​ഗ​ര്‍​കോ​ട്ടി​യും ശി​വം മാ​വി​യും ചേ​ര്‍​ന്നാ​ണ് പി​ടി​ച്ചു​കെ​ട്ടി​യ​ത്. 73 റ​ണ്‍​സെ​ടു​ത്ത ഓ​പ്പ​ണ​ര്‍ എ​ഡ്വാ​ര്‍​ഡ്‌​സി​ന​ല്ലാ​തെ മ​റ്റാ​ര്‍​ക്കും ഓ​സീ​സ് നി​ര​യി​ല്‍ തി​ള​ങ്ങാ​നാ​യി​ല്ല. നാ​ലു ബാ​റ്റ്‌​സ്മാ​ന്‍​മാ​ര്‍ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. തു​ട​ക്ക​ത്തി​ലെ കൂ​ട്ടു​കെ​ട്ടി​ന് ശേ​ഷം പി​ന്നീ​ട് ഓ​സീ​സി​ന് പി​ടി​ച്ചു​നി​ല്‍​ക്കാ​നാ​യി​ല്ല. ഓ​പ്പ​ണി​ങ്ങി​ല്‍ 57 റ​ണ്‍​സും മൂ​ന്നാം വി​ക്ക​റ്റി​ല്‍ 59 റ​ണ്‍​സും ഓ​സീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ പി​ന്നീ​ട് ഓ​സീ​സ് ത​ക​രു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.