കാ​ഷ്മീ​ർ സ​മാ​ധാ​ന​ത്തി​ന് രാ​ഷ്ട്രീ​യ-​സൈ​നി​ക സ​മീ​പ​നം ആ​വ​ശ്യ​മെ​ന്ന് ക​ര​സേ​നാ മേ​ധാ​വി
Sunday, January 14, 2018 6:39 PM IST
ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഭീ​ക​ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​ക്കി​സ്ഥാ​നു​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ക​ര​സേ​നാ മേ​ധാ​വി ബി​പി​ൻ റാ​വ​ത്ത്. ജ​മ്മു കാ​ഷ്മീ​രി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ രാ​ഷ്ട്രീ​യ-​സൈ​നി​ക ത​ല​ങ്ങ​ൾ കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ക​ര​സേ​നാ മേ​ധാ​വി ആ​വ​ശ്യ​പ്പെ​ട്ടു.

ജ​ന​റ​ൽ ദ​ൽ​ബീ​ർ സിം​ഗ് സു​ഹാ​ഗി​ൽ​നി​ന്നു സൈ​ന്യ​ത്തി​ന്‍റെ നേ​തൃ​ത്വം ഞാ​ൻ ഏ​റ്റെ​ടു​ത്ത​ശേ​ഷം സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടു. ചെ​റി​യ മാ​റ്റ​മാ​ണെ​ങ്കി​ലും അ​തി​നെ മി​ക​വാ​യാ​ണ് ഞാ​ൻ വീ​ക്ഷി​ക്കു​ന്ന​ത്. സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​യി​ലാ​യി എ​ന്നു പ​റ​യാ​നു​ള്ള ത​ര​ത്തി​ൽ ഞാ​ൻ അ​മി​ത ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്നി​ല്ല. കാ​ര​ണം, അ​തി​ർ​ത്തി ക​ട​ന്നു​ള്ള നു​ഴ​ഞ്ഞു​ക​യ​റ്റം ഇ​നി​യും തു​ട​രും- ബി​പി​ൻ റാ​വ​ത്ത് പ​റ​ഞ്ഞു.

ജ​മ്മു കാ​ഷ്മീ​രി​ൽ സ​മാ​ധാ​നം തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഒ​രു രാ​ഷ്ട്രീ​യ-​സൈ​നി​ക സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും. ഇ​തി​നാ​യി രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യും സൈ​നി​ക ന​ട​പ​ടി​ക​ളും ഒ​ന്നി​ച്ചു​പോ​കേ​ണ്ട​തു​ണ്ടെ​ന്നും ബി​പി​ൻ റാ​വ​ത്ത് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മേ​രി​ക്ക വ​ർ​ഷാ​വ​ർ​ഷം പാ​ക്കി​സ്ഥാ​നു ന​ൽ​കി​യി​രു​ന്ന സാ​ന്പ​ത്തി​ക സ​ഹാ​യം മ​ര​വി​പ്പി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ര​സേ​നാ മേ​ധാ​വി​യു​ടെ പ്ര​സ്താ​വ​ന. 200 കോ​ടി ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് അ​മേ​രി​ക്ക മ​ര​വി​പ്പി​ച്ച​ത്. ത​ങ്ങ​ളി​ൽ നി​ന്നു സ​ഹാ​യം കൈ​പ്പ​റ്റി​യ​ശേ​ഷം ഭീ​ക​ര​ർ​ക്കു സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കി പാ​ക്കി​സ്ഥാ​ൻ ച​തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.