കാ​ത്തി​രി​പ്പി​നു വി​രാ​മം; പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു
Sunday, January 14, 2018 7:04 PM IST
ശ​ബ​രി​മ​ല: കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ടു പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു. വൈ​കു​ന്നേ​രം തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി ദീ​പാ​രാ​ധ​ന ന​ട​ന്ന​തോ​ടെ​യാ​ണ് പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞ​ത്. സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ മൂ​ന്ന് ത​വ​ണ ജ്യോ​തി തെ​ളി​ഞ്ഞു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.47നാ​യി​രു​ന്നു മ​ക​ര​സം​ക്ര​മം. ധ​നു​രാ​ശി മ​ക​രം രാ​ശി​യി​ലേ​ക്കു ക​ട​ക്കു​ന്ന മു​ഹൂ​ർ​ത്ത​മാ​ണി​ത്. തി​രു​വി​താം​കൂ​ർ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്നു കൊ​ണ്ടു​വ​രു​ന്ന നെ​യ്തേ​ങ്ങ സം​ക്ര​മ​സ​മ​യ​ത്ത് ഉ​ട​ച്ച് അ​ഭി​ഷേ​കം ചെ​യ്തു.

അ​തേ​സ​മ​യം, ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് ഭ​ക്ത​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണം, മ​ക​ര​ജ്യോ​തി തെ​ളി​ഞ്ഞ​തോ​ടെ മാ​റ്റി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.