മെഡിക്കൽ കോഴക്കേസ്: ചീഫ് ജസ്റ്റീസിനെതിരേ പരാതിയുമായി പ്രശാന്ത് ഭൂഷണ്‍
Tuesday, January 16, 2018 6:24 PM IST
ന്യൂഡൽഹി: മെഡിക്കൽ കോളജ് കോഴക്കേസിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍. ചീഫ് ജസ്റ്റീസിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഞ്ച് മുതിർന്ന ജഡ്ജിമാർക്ക് പരാതി നൽകിയതായും പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു.

മെഡിക്കൽ കോളജ് കോഴക്കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിശദാംശങ്ങളും പ്രശാന്ത് ഭുഷണ്‍ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. ആരോപണ വിധേയനായ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് മെഡിക്കൽ കോഴക്കേസ് പരിഗണിക്കരുത്. ഇത് പ്രതികൾക്ക് അനുകൂലമായി കേസ് വരുന്നതിന് ഇടയാക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ പരാതിയിൽ പറയുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.